Image

കൊവിഡ്ബാധിതര്‍ 4.28 കോടി; മരണം 11.53 ലക്ഷവും; ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിലേറെ പുതിയ രോഗികള്‍

Published on 24 October, 2020
കൊവിഡ്ബാധിതര്‍ 4.28 കോടി; മരണം 11.53 ലക്ഷവും; ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിലേറെ പുതിയ രോഗികള്‍


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്ാനാവാതെ കുതിച്ചുയരുന്നു. പ്രതിദിന മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെ പേര്‍ക്ക് മരാഗം സ്ഥിരീകരിച്ചു. 4800ല്‍ ഏറെ പേര്‍ മരിച്ചു. ഇതുവരെ 42,874,881 പേര്‍ േരാഗികളായപ്പോള്‍ 1,153,591 പേര്‍ മരണമടഞ്ഞു. 31,603,509 പേര്‍ േരാഗമുക്തരായി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 10,117,781 ആണ്. 

ഒരു ദിവസത്തിനുള്ളില്‍ 410,717 പേര്‍ രോഗികളായപ്പോള്‍ 4,878 പേര്‍ മരണമടഞ്ഞു. അമേരിക്കയില്‍ രോഗികള്‍ 8,818,403(+71,120)ല്‍ എത്തിയപ്പോള്‍ മരണസം 230,001(+717) ആയി. ഇന്ത്യയില്‍ 7,863,892(+50,224)പേര്‍ക്ക് കൊവിഡ് ബാധിച്ചു. 118,567(+575) പേര്‍ ഇതിനകം മരണമടഞ്ഞു. ബ്രസീലില്‍ 5,380,635 (+24,985) പേരിലേക്ക് കൊവിഡ് എത്തിയപ്പോള്‍ 156,903(+375) പേര്‍ മരിച്ചു. റഷ്യയില്‍ 1,497,167(+16,521) ആണ് കൊവിഡ് ബാധിതര്‍. 25,821(+296) പേര്‍ മരണമടഞ്ഞു. 

സ്‌പെയിനില്‍ 1,110,372 പേര്‍ രോഗികളായപ്പോള്‍ 34,752 പേര്‍ മരണമടഞ്ഞു. ഫ്രാന്‍സ് ആണ് തൊട്ടുപിന്നില്‍. ഇവിടെ 1,086,497(+45,422) പേരിലേക്ക് കൊവിഡ് എത്തി. 34,645 (+137) മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജന്റീനയില്‍ 1,069,368 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 28,338 പേര്‍ മരിച്ചു. കൊളംബിയയില്‍ 998,942രോഗികളുണ്ട്. 29,802 പേര്‍ മരിച്ചു. പെറുവില്‍ 883,116 പേര്‍ രോഗികളായപ്പോള്‍ 34,033 മരണവും നടന്നു. മെക്‌സിക്കോയില്‍ 880,775(+6,604) പേര്‍ രോഗികളായി. ഇതുവരെ 88,312(+418) ആളുകള്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക