Image

വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ്

Published on 25 October, 2020
വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ്

നീതി തേടി വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ്. തിങ്കളാഴ്ച രമേശ് ചെന്നിത്തല സമരവേദിയില്‍ സന്ദര്‍ശനം നടത്തും.


രാവിലെ 10.30 നാണ് രമേശ് ചെന്നിത്തല സമരപന്തല്‍ സന്ദര്‍ശിക്കുന്നത്. മുന്‍പ് പെണ്‍ കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്തിയപ്പോഴും പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.


വാളയാറിലെ സന്ദര്‍ശനത്തിന് ശേഷം വ്യാജമദ്യം കഴിച്ചു അഞ്ചു ആദിവാസികള്‍ മരിച്ച പാലക്കാട്, ചെല്ലന്‍കാവ് ആദിവാസി കോളനിയും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക