Image

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ആശങ്കയെന്ന് കുഞ്ഞാലിക്കുട്ടി

Published on 25 October, 2020
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ആശങ്കയെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ മുസ്ലീം ലീഗ്. ഇതില്‍ സാമൂഹ്യ പ്രശ്നമുണ്ടെന്നും താഴേത്തട്ടിലുളളവരുടെ സാഹചര്യംകൂടി പരിഗണിക്കണമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലി​ക്കുട്ടിഞ്ഞാലി​ക്കുട്ടി എംപി​ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സാമ്ബത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ‌ഏറെ ദോഷകരമായ രീതിയിലാണെന്നുപറഞ്ഞ കുഞ്ഞാലി​ക്കുട്ടി തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. 

ഈ വിഷയത്തില്‍ വരുന്ന 28ന് എറണാകുളത്ത് ചേരുന്ന പിന്നാക്ക വിഭാഗങ്ങളുടെ യോഗം സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലി​ക്കുട്ടി പറഞ്ഞു. 'സംവരണ സമുദായങ്ങള്‍ ഇപ്പോഴും പിന്നാക്ക അവസ്ഥയില്‍ തന്നെയാണ്. അവകാശത്തിന്മേലുളള കടന്നുകടന്നുകയറ്റമാണിത്. 

സംവരണത്തില്‍ ആശങ്കയുളളത് മുസ്ലീം സംഘടനകള്‍ക്ക് മാത്രമല്ല. അതിനാലാണ് എല്ലാ പിന്നാക്ക സംഘടനകളുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ കൈക്കൊളളന്‍ തീരുമാനിച്ചത്' കുഞ്ഞാലി​ക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക