Image

കോവിഡ് വന്നവരില്‍ അനന്തര ഫലമായി മുടികൊഴിച്ചിലും

Published on 26 October, 2020
കോവിഡ് വന്നവരില്‍ അനന്തര ഫലമായി മുടികൊഴിച്ചിലും
കോവിഡ് രോഗികളിലും രോഗമുക്തരിലും മുടികൊഴിച്ചില്‍ കാണപ്പെട്ടുവരുന്നു. ഇന്ത്യാന യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. നതാലി ലാംബേര്‍ട്ടും ഫെയ്‌സ്ബുക്കിലെ സര്‍വൈവര്‍ ഗ്രൂപ്പുകളും നടത്തിയ സര്‍വേ അനുസരിച്ച് കോവിഡ് രോഗബാധിതര്‍ അനുഭവിക്കുന്ന പ്രധാനപ്പെട്ട 25 ലക്ഷണങ്ങളുടെ പട്ടികയില്‍ മുടികൊഴിച്ചിലും ഇടം പിടിച്ചിട്ടുണ്ട്. 

ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ പോലുള്ള സംഗതികളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്.

അണുബാധയേല്‍ക്കുന്ന സമയത്ത് ശരിയായ ആഹാരം കഴിക്കാത്തതിനാല്‍ പോഷണക്കുറവ് അനുഭവപ്പെടാമെന്നും ഇത് മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങള്‍ക്കോ അകം മുടിയുടെ വളര്‍ച്ചാ ചക്രം പഴയ മട്ടിലെത്തുന്നതോടെ പോയ മുടികള്‍ തിരിച്ചെത്തുമെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. വൈറ്റമിന്‍ ഡിയും ഇരുമ്പും അടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും ഗുണം ചെയ്യും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക