Image

കൊറോണ വൈറസ് വിമാന കമ്പനികളെ എങ്ങനെ ബാധിച്ചു ഒരു അവലോകനം :ജോസഫ് തെക്കേമുറിയിൽ

Published on 27 October, 2020
 കൊറോണ വൈറസ് വിമാന കമ്പനികളെ എങ്ങനെ ബാധിച്ചു ഒരു അവലോകനം :ജോസഫ്  തെക്കേമുറിയിൽ
ഏഷ്യ പസഫിക് മേഖലയിൽ വിമാനക്കമ്പനികൾക്ക് ഇപ്പോൾ രണ്ട് മുൻഗണനകൾ ആണ് ഉള്ളത്. ഒന്നാമതായി ഹ്രസ്വകാല അതിജീവനം. കൂടാതെ കോറോണക്ക് ശേഷമുള്ള വ്യവസായ കാൽവയ്പ്പിനെ എങ്ങനെ ക ക്രമീകരിക്കണം എന്നുള്ള കണ്ടെത്തൽ. ഇതിൽ ഒന്നാമത്തേത് അതായത് ഹൃസ്വകാല അതിജീവനം ഇപ്പോൾ ഏറ്റവും കൂടുതൽ പ്രശ്നം ഉള്ള കാര്യമാണ്. എന്നാൽ ആ കൂട്ടത്തിൽ തന്നെ വിമാനക്കമ്പനികളുടെ ദീർഘകാല ചിത്രത്തിൻറെ കാഴ്നഷ്ടപ്പെടാനും പാടില്ല.

നിരവധി വിമാനങ്ങൾ ഗ്രൗണ്ട് പാർക്ക് ചെയ്തിരിക്കുന്നതിനാലും, അന്തർദേശീയ ട്രാഫിക്ക് പുതിയ പുതിയ വ്യതിയാനങ്ങൾ ഉണ്ടായിരിക്കുന്നത് കൊണ്ടും പുതിയ ധന സ്രോതസ്സിനെ ഉറവിടം കണ്ടുപിടിക്കാൻ വേണ്ടി പല കമ്പനികളും പരക്കം പാഞ്ഞു  കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
 
കൊറോണ രണ്ടാം  തിരിച്ചുവരവ് വിമാനക്കമ്പനികളുടെ നിലനിൽപ്പിനു വേണ്ടിയുള്ള കഠിനപ്രയത്നങ്ങൾ തടസ്സപ്പെടുനടത്തുകയാണ്. ഉദാഹരണത്തിന് കൊറോണോ രണ്ടാം തിരിച്ചു വരവ് നിരവധി ഏഷ്യൻ വിപണികളിൽ എത്തുകയും  പല വിമാനക്കമ്പനികളും നിശ്ചലമാക്കുകയും ചെയ്തു. ഉയകക്ഷി ഇടനാഴികൾ ഒരു  ആരംഭ പോയിൻറ് ആയിട്ടാണ് ഇന്ന്പലരും കാണുന്നത്. മിക്ക രാജ്യങ്ങളും അതിർത്തി അടയ്ക്കുകയും 14 ദിവസത്തെ quarantine നടപ്പാക്കുകയും ചെയ്തതു മൂലം അന്താരാഷ്ട്ര ട്രാഫിക്കിൽ സേവനം ചെയ്തു കൊണ്ടിരുന്ന ഭൂരിപക്ഷം വിമാനങ്ങളും ചരക്കുസേവന ത്തിനായിട്ടാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.എന്നിരുന്നാലും ചില രാജ്യങ്ങൾ അവർക്കിടയിൽ യാത്ര ഇടനാഴികൾ  സ്ഥാപിക്കുകയും ആവശ്യ യാത്രക്കാരായി കണക്കാക്കപ്പെടുന്ന വരെ പ്രവേശിപ്പിക്കാൻ അനുവദിക്കുകയും ചെയ്തു.

 സിംഗപ്പൂർ ഹോങ്കോങ് സർക്കാർ തങ്ങളുടെ പ്രധാന വിമാന റൂട്ടുകളിൽ ഗതാഗതം പുനരാരംഭിക്കാൻ അനുവദിച്ചു. കെ അവരുടെ കണക്ഷൻ ഫ്ലൈറ്റുകൾ  ലാഭകരമാകണമെങ്കിൽ കൂടുതൽ നെറ്റ്‌വർക്ക് ആവശ്യമാണ്. ഇതിനെ വിദേശവിപണികളിൽ തുറന്നേ മതിയാവൂ. കോവിഡ്-19 പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചടിച്ചത് ചൈനയുടെ ആഭ്യന്തര യാത്ര വിപണിയാണ്. എന്നാൽ ചൈന മറ്റുള്ള രാജ്യങ്ങളെക്കാൾ  വേഗത്തിൽ  തിരിച്ചുവരവ് നടത്തി.  ഇപ്പോൾ ചൈനയുടെ ആഭ്യന്തര വ്യോമസേന വ്യവസായം പൂർണമായും വീണ്ടടുക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം.  ഓസ്ട്രേലിയൻ വിപണിയിലെ സ്ഥിതിയും ഒട്ടും തന്നെ മെച്ചമല്ല.

ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലൂം പ്രതിസന്ധികളിലും പെട്ട ആടിക്കൊണ്ടിരിക്കുന്ന ഒരു വിമാന കമ്പനിയാണ്  Quantasഅല്ലെങ്കിൽ ഓസ്ട്രേലിയൻ എയർലൈൻസ്. വെർജിൻ ഓസ്ട്രേലിയയും വളരെ ദുർബലമായ സാമ്പത്തിക അവസ്ഥയിലാണ്  എന്നിരുന്നാലും വാങ്ങാൻ ഒരാളെ കണ്ടെത്തിയാൽ വെർജിൻ ഓസ്ട്രേലിയൻ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നും ഉയർത്തെഴുന്നേറ്റു വരും.നമുക്ക് ഈ ഇന്ത്യയിലെ കാര്യം ഒന്ന് നോക്കാം ഇന്ത്യൻ വ്യോമസേന മേഖലയിലും ആശ്രിത മേഖലയിലും കൂടി ഏതാണ്ട് ഇരുപത് ലക്ഷത്തിലധികം ജോലികളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. കൊറോണ വൈറസിനെ രാജൃവ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ഡോൺ പ്രഖ്യാപിച്ചതും ഇതിനൊരു കാരണമായി.കൊറോണാ വൈറസിനെ പകർച്ചവ്യാധി മൂലം ഇന്ത്യയിലേക്ക് പുറത്തേക്കും ആഭ്യന്തരവും അന്താരാഷ്ട്രീയം ആയ വിമാന ഗതാഗതത്തിൽ ഏതാണ്ട് 50 ശതമാനത്തിൽ കൂടുതൽ വരുമാനം കുറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ 20 ലക്ഷത്തിലധികം ജോലികൾ അപകടത്തിലായി എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല. അതേസമയം ഇന്ത്യൻ ടൂറിസ്റ്റ് വ്യവസായത്തിൽ ഏതാണ്ട് 70,000 കോടി ആണ് 2020 21ലെ നഷ്ടം. അത് ഏതാണ്ട് 1.58 ലക്ഷം കോടി വരെ ആകുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ജോസ് തെക്കേ മുറിയിൽ എനിക്ക് പറയാനുള്ളത് എന്ന പരമ്പരയിൽ നിന്നും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക