Image

ആശ൦സ (കവിത: ഡോ. പി. സജീവ്കുമാ൪)

Published on 28 October, 2020
ആശ൦സ (കവിത: ഡോ. പി. സജീവ്കുമാ൪)
ഞാൻ നിദ്രയിലായിരുന്നു
നിദ്രയിൽ ഞാനൊരു സ്വപ്നത്തിലായിരുന്നു.
സ്വപ്നത്തിൽ ഞാൻ ഫേസ്ബുക്കിലായിരുന്നു
ഫേസ്ബുക്ക്, സുഹൃത്തിന്റെ ജന്മദിനം
എന്നെ ഓ൪മ്മിപ്പിക്കുകയായിരുന്നുു
ഓ൪മ്മപ്പെടുത്തലിൽ ഞാൻ പുളകിതനായി
ജന്മദിനാശംസകൾ അയക്കുകയായിരുന്നു

സ്വപ്നത്തിൽ ഞാൻ ഫേസ്ബുക്കിലായിരുന്നു.
ഫേസ്ബുക്കിൽ ഞാൻ സമയം കൊല്ലുകയായിരുന്നു
ഏറെക്കഴിഞ്ഞാണ് ഫേസ്ബുക്കിൽ നിന്നിറങ്ങിയത്.
ഏറെക്കഴിഞ്ഞാണ് സ്വപ്നത്തിൽ നിന്നുണ൪ന്നത്.
ഉണ൪ച്ചയിൽ ഞാൻ സ്വപ്നത്തെ ഓ൪ക്കുകയായിരുന്നു.
ജന്മദിനാശംസകൾ നേർന്ന സുഹൃത്ത്
മരണപ്പെട്ടവനായിരുന്നു.
ഫേസ്ബുക്കിന് അവൻ ജീവിക്കുന്നവൻ
ആയിരുന്നു .

എനിക്ക് നിദ്രയിലേക്ക്,   തിരിച്ച് കയറണമായിരുന്നു,
എനിക്ക് ഫേസ്ബുക്കിൽ
സ്വപ്നത്തിലൂടെ
ചെല്ലണമായിരുന്നു.
എനിക്ക് ജന്മദിനാശംസ
ഡിലീറ്റ് ചെയ്യണമായിരുന്നു.

ഇതാണ് സത്യം
ഇതു മാത്രമാണ് സത്യം.
ഇനി പറയൂ,
സ്വപ്നം കാണുന്നത് കുറ്റമാണോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക