Image

വിഡ്ഢികള്‍(കവിത:രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 05 November, 2020
വിഡ്ഢികള്‍(കവിത:രാജന്‍ കിണറ്റിങ്കര)

ബുദ്ധിമാന്‍
പട്ടത്തേക്കാള്‍
വിഡ്ഢിയാവുന്നതാണ്
എനിക്കിഷ്ടം
ബുദ്ധിമാന്റെ
ആത്മസംഘര്‍ഷങ്ങളില്ല
സംശയങ്ങളില്ല
താരതമ്യങ്ങളില്ല
പരാജയഭീതിയില്ല
എന്തിന്
വിഡ്ഢിയാക്കപ്പെടുന്നത് പോലും
അയാളറിയുന്നില്ല
ഒരു ചിരിയില്‍
ഒരു വാക്കില്‍
ഒലിച്ചുപോകുന്ന
പരിഭവങ്ങളും
പിണക്കങ്ങളും മാത്രം
പകലിന്റെ
അലോസരങ്ങളില്ലാതെ
രാത്രിയുടെ മഞ്ചത്തില്‍
സുഖനിദ്ര
നാളേക്കിനി വീണ്ടും
വിഡ്ഡി വേഷം കെട്ടാന്‍
ഒരു ബുദ്ധിമാന്റെ
ആത്മദാഹത്തിനായ് ..


Join WhatsApp News
ഉൽപ്രേക്ഷ 2020-11-05 10:51:39
വിഡ്ഢികൾ എന്നതിൻെറ പര്യായം ആണ് ഇപ്പോൾ ട്രമ്പൻമാർ. വിഡ്ഢികൾ എന്ന് കാണുമ്പോൾ പെട്ടെന്ന് തോന്നുന്നത് ട്രമ്പൻമ്മാരെ ആണ്. പ്രതേകിച്ചും മലയാളി മെഗാ തൊപ്പിക്കാരെ. മറ്റൊന്നിൻ ........അതുതാൻ ഇത് അല്ലയോ എന്ന് വർണ്യത്തിൽ.....ഉൽപ്രേക്ഷ. ട്രംപ് ജെയിലിൽ കിടക്കുമ്പോളും ഇവർ ഹല്ലെലുയ്യ പാടും. ഇവർ ബിലീവ് വേഴ്‌സ് വിഡ്ഢികൾ ആണെന്ന് തോന്നുന്നു.- നാരദൻ
Bobby Varghese 2020-11-05 11:21:05
Eric The Dump was busted for tweeting a fake viral video of what he claimed was someone burning dozens of ballots cast in favour of his father, Donald The dump
വിഡ്ഢികൂഷ്മാണ്ട് 2020-11-07 13:03:24
എല്ലാ റിപ്പബ്ലിക്കനും നേരിട്ടുപോയി വോട്ടു ചെയ്യണമെന്നും ആ വോട്ട് ആദ്യം എണ്ണണമെന്നും , അങ്ങനെ എണ്ണിയാൽ താൻ വിജയി പ്രഖ്യാപിക്കാമെന്നും വിശ്വസിച്ചു. ആദ്യഫലങ്ങൾ പുറത്തുവന്നപ്പോൾ കുലുങ്ങി ചിരിച്ചു . പക്ഷെ അൽപ്പം കഴിഞ്ഞപ്പോളാണ് മെയിൽ ഇൻ വോട്ടിന്റ്റെ പ്രവാഹം കണ്ട് ഞെട്ടിയത്. അതിബുദ്ധിമാനായ ലോകത്തിലെ ആദ്യത്തെ വിഡ്ഢിയായി ഞാൻ ഇദ്ദേഹത്തെ കാണുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക