Image

മത രഹിത ആത്മീയത (ചാക്കോ കളരിക്കൽ)

Published on 08 November, 2020
മത രഹിത ആത്മീയത (ചാക്കോ കളരിക്കൽ)
കെസിആർഎം നോർത് അമേരിക്കയുടെ നവംബർ 11, 2020 ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ ഡോ. പോൾ വെളിയത്തിൽ 'മത രഹിത ആത്മീയത' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.

യൂണിവേഴ്സിറ്റി ഓഫ് റ്റൊറാൻറ്റോയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും ബാൾട്ടിമോറിലുള്ള ലയോള യൂണിവേഴ്സിറ്റിയിൽനിന്ന് കൗൺസിലിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രിയും എടുത്തിട്ടുള്ള ഡോ. പോൾ വെളിയത്തിൽ ഒരു പുരോഹിതനും കൗൺസിലിംഗ് സ്പെഷ്യലിസ്റ്റും എഴുത്തുകാരനും പ്രഭാഷകനും സൈക്കോതെറാപ്പിസ്റ്റും ഹോസ്‌പിസ് ചാപ്ലൈനുമാണ്. മനുഷ്യജീവിതത്തെ വളരെ സൂക്ഷമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന അദ്ദേഹത്തത്തിൻറെ അഭിപ്രായം ജീവിതം ഒരുതരം ഉറക്കത്തിലെ നടത്തംപോലെയാണ് എന്നാണ്. അതുകൊണ്ട് ഒരു മനുഷ്യൻറെ ജീവിതത്തിലെ സാധ്യതകളും കഴിവുകളും അപൂർണമാണ്. അവൻറെ അബോധമനസ്സിൽ അവനറിയാതെ അനേകം വികല ചിന്തകൾ കടന്നുകൂടിയിട്ടുണ്ട്. മതവും, സംസ്കാരവുമൊക്കെയാണ് അതിന് കാരണം. അദ്ദേഹം സംഘടിപ്പിക്കുന്ന ധ്യാനങ്ങൾ, വർക് ഷോപ്പുകൾ, പ്രസംഗങ്ങൾ, മറ്റ് ചടങ്ങുകൾ എല്ലാം തിരിച്ചറിവിൻറെ പാതയിലേക്ക് മനുഷ്യമനസ്സിനെ തിരിച്ചുകൊണ്ടുവരുവാനുള്ള മാർഗങ്ങളായി ഉപയോഗിക്കുന്നു.

ഈ ലോകം ഇന്ന് അപകടകരമായ രീതിയിൽ മത സിദ്ധാന്തങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദ്യാസമ്പന്നരായ മനുഷ്യർ യഥാർത്ഥത്തിൽ അതിനെ അപലപിക്കേണ്ടതാണ്. മതങ്ങൾ തമ്മിലും സഭകൾ തമ്മിലും തെരുവിൽ അടിപിടി കൂടുന്നതു കാണുന്ന കൊച്ചുകുട്ടികൾപോലും ചോദിക്കും: "എന്തിനാണമ്മേ നമുക്കീമതം?” എന്തിനാണമ്മേ നമുക്കീസഭ?” മത രഹിത സമൂഹങ്ങൾ ഇന്ന് ലോകത്ത് വളർന്നു വരുകയാണ്. മനുഷ്യത്വവും മാനവീകതയും നഷ്ടപ്പെട്ട് മതങ്ങൾ അക്രമവാസനയും സമ്പത്തിനോടുള്ള ആർത്തിയും ഏറിവരുന്ന ഈ കാലഘട്ടത്തിൽ “മതം എന്തിന്?” എന്ന് സ്വാഭാവികമായി ചോദിച്ചുപോകും. മനുഷ്യത്വത്തിനും മാനവീകതയ്ക്കും പ്രാധാന്യം നൽകുന്ന മത രഹിത സമൂഹങ്ങൾ മതങ്ങളെ ലജ്ജിപ്പിക്കുകയാണ്, ഇന്ന്. മതങ്ങൾ ഇല്ലെങ്കിലും പ്രപഞ്ചം നിലനിൽക്കും. ദൈവത്തിന് മതങ്ങളോ മതവിശ്വാസങ്ങളോ ഇല്ല.

ന്യൂറോ‌ സയൻറ്റിസ്റ്റ് സാം ഹാരിസിൻറെ 'ഉണരുന്നു (Waking Up)' എന്ന പുസ്തകം മതമില്ലാത്ത ആത്മീയതയിലേക്കുള്ള ഒരു വഴികാട്ടിയാണ്. ഗൂഡമായ മതത്തിൻറെ ചാണക കുന്നിൽനിന്ന് വജ്രം പറിച്ചെടുക്കണമെങ്കിൽ ആ പുസ്തകം വായിച്ചിരിക്കണമെന്നാണ് പണ്ഡിതരുടെ അഭിപ്രായം. കാരണം, ശാസ്ത്രത്തെയും മതേതര സംസ്കാരത്തെയുംകാൾ മനസ്സിലാക്കേണ്ട ഒന്നാണ് മനുഷ്യാവസ്ഥ അഥവ മനുഷ്യആത്മീയത.

നവംബർ 11, 2020 ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സൂം മീറ്റിംഗിൻറെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Date and Time: Nov.11, 2020, 09:00 PM Eastern Standard Time (New York Time)
To join the Zoom Meeting, use the link below:
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
One tap mobile
People can also join, just like a phone call without video. In that case follow the instructions below.
+13462487799,2234740207#,,,,,,0#, 8284801# US (Houston)
+16699006833,2234740207#,,,,,,0#, 8284801# US (San Jose)
 Dial by your location
        +1 346 248 7799 US (Houston)
        +1 669 900 6833 US (San Jose)
        +1 253 215 8782 US (Tacoma)
        +1 929 436 2866 US (New York)
        +1 301 715 8592 US (Germantown)
        +1 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801

To find your local number: https://us02web.zoom.us/u/kbqo7D7R0Q
ഇന്ത്യയിൽനിന്നും സൂം മീറ്റിംഗിൽ സംബന്ധിക്കുന്നവരുടെ  പ്രത്യേക ശ്രദ്ധയ്ക്ക്: November 11, Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ November 12, 2020 Thursday morning 07.30 am ആയിരിക്കും.


മത രഹിത ആത്മീയത (ചാക്കോ കളരിക്കൽ)
Join WhatsApp News
കർമഫലം അനുഭവിക്കുക 2020-11-08 10:16:04
‘അറ്റുപോകാത്ത ഓർമകൾ’ ജോസഫ് സാറിന്റെ ആത്മകഥ വായിക്കാൻ സാധിക്കാത്തവർ ഈ അഭിമുഖം കേൾക്കുക. ഇസ്ലാം മതഭീകരർ കൈ വെട്ടിയപ്പോൾ, ‘കൈ അല്ല കഴുത്തായിരുന്നു വെട്ടേണ്ടത്’ സ്വന്തം സഭയിലെ നോബിൾ എന്ന വൈദികൻ. ‘മടയനായ അദ്ധ്യാപകൻ’ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രി എം എ ബേബി. തീവ്ര വാദികൾക്ക് വേണ്ട എല്ലാ ഒത്താശകളും ചെയ്ത കോതമംഗലം രൂപ താ, ബിഷപ്പ് പുന്നേക്കാട്ടിൽ. ചെയ്യാത്ത കുറ്റത്തിന് ജോസഫ് സാറിനെയും ഭാര്യയെയും മക്കളെയും അതി ക്രൂരമായി പോലീസ് പീഡിപ്പിച്ച കാലത്തെ ആഭ്യന്തരമന്ത്രി സ കോടിയേരിയുടെ കുടുംബം മൊത്തം ഇന്ന് ചെയ്ത കുറ്റത്തിന് നിയമ നടപടികൾ നേരിടുന്നു. കാലത്തിന്റെ .... നീതി എന്നൊക്കെ വേണമെങ്കിൽ പറയാം .*ഓർമ്മകൾ അറ്റു പോകാതിരിക്കട്ടെ... കർമഫലം അനുഭവിക്കുക.... വളരുന്നതെല്ലാം നാശം ഉള്ളവയും വളർച്ചക്ക് പരിധിയും ഉള്ളവയും ആണ്. trump & trumpers are going to suffer for their evil deeds if there is a God.
പ്രതി ഭക്തനാണ് 2020-11-08 10:21:20
തങ്ങളുടെ അതിഭക്തി ചേഷ്ടകളിലൂടെ ചിഹ്നങ്ങളിലൂടെ ശരീരത്തിൽ പ്രദർശിപ്പിക്കുന്നവരേയും പ്രകടിപ്പിക്കുന്നവരേയും സൂക്ഷിക്കണം, പേടിക്കണം.കാരണം അവർ, തങ്ങളുടെ മാനസിക വൈകൃതങ്ങളും ക്രൂരതകളും കാപട്യങ്ങളും മറയ്ക്കാൻ എടുത്തണിഞ്ഞ മുഖമൂടി മാത്രമാണ് ഭക്തിയുമായി ബന്ധപ്പെട്ട ഈ അലങ്കാരങ്ങൾ.- chanakyan
Today's Thoughts 2020-11-09 10:05:45
Empty headed believe that their religious books are full of Scientific facts. ഘുറാനിലും ബൈബിളിലും വേദങ്ങളിലും ശാസ്ത്രം നിറഞ്ഞിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരുടെ തലയിൽ ഒന്നുമില്ല എന്നത് ശാസ്ത്ര നിഗമനം അല്ലേ!- നാരദന്‍
ഉന്തു വണ്ടി ശാസ്ത്രം 2020-11-09 12:14:35
അനിൽ മുഹമ്മദിന്റെ ഉന്തു വണ്ടി ശാസ്ത്രം : നിഷാദ് നിടുമ്പ്രം,Nishad Nidumbram. വിശ്വാസികൾ പറയുന്നപോലെ ഖുറാൻ ഒറിജിനൽ ഭാഷയായ അറബിയിൽ തന്നെ വായിച്ചിരുന്ന ആൾക്കാർക്ക് ഈ സയൻസെല്ലാം എന്തുകൊണ്ട് ഈ 21 - ആം നൂറ്റാണ്ടിൽ മാത്രo മനസ്സിലായത്? .കോമയിൽ കിടക്കുന്നവനെ എവറസ്റ്റ് കയറാൻ നിർബന്ധിക്കുന്നത് പോലെയാകും, മദ്രസയുടെ വാതിൽക്കൽ അഴിച്ചുവെച്ച തലച്ചോർ എടുക്കാത്ത മദ്രസ്സ കുണ്ടന്മാരോട് കാര്യങ്ങൾ വിശദീകരിക്കുക എന്നത് . കേരളത്തിൽ ഇന്ന് പ്രസിദ്ധരായ മൂന്ന് ഖുർആനിക ശാസ്ത്രജ്ഞൻമാരുണ്ട്. അക്ബർസാഹിബ്, അനിൽസാഹിബ്, ബാലുസാഹിബ്. മൂന്നുപേരും ഒരേസ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട് : "ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ടല്ല, മൂന്നാണ് ". അനിൽ മുഹമ്മദിന്റെ ഖുർആൻ ശാസ്ത്രത്തിനുള്ള മറുപടി #ANILMUHAMMAD #mmAkbar #Jabbarmaster #Islamyukthivadidebate. ഖുറാനിൽ ശാസ്ത്രമുണ്ടെന്ന് വരുത്താൻ വ്യാഖ്യാന ഫാക്റ്ററിയിലൂടെ വചനങ്ങളുടെ അർത്ഥം തന്നെ മാറ്റി മറിക്കുന്ന വ്യക്തിയാണ് എം എം അക്ബർ. യുക്തിവാദി നേതാവായ ഇ എ ജബ്ബാർ - എം എം അക്ബർ സംവാദം ജനുവരി 9 ന് മലപ്പുറത്ത് വച്ചു നടക്കുകയാണ്. സംവാദത്തിന് മുന്നോടിയായി എം എം അക്ബറിൻ്റെ ഖുറാൻ കപട ശാസ്ത്ര വ്യാഖ്യാനങ്ങളെ സാമൂഹ്യ മാധ്യമങ്ങളിൽ അതേ പോലെ പ്രചരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് അര മൗലവിമാരും മറ്റ് ഇസ്ളാം പക്ഷ പ്രചാരകരും.. ഖുറാനിൽ ആധുനിക ശാസ്ത്രം പറയുന്ന സൂര്യൻ്റെ ചലനം 1400 വർഷം മുന്നേ എഴുതിയിട്ടുണ്ട് എന്ന അവകാശവാദവുമായി ഇറങ്ങിയ അനിൽ മുഹമ്മദിൻ്റെ വാദങ്ങളെ നിഷാദ് നിടുംമ്പ്രം തുറന്ന് കാട്ടുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക