Image

കൊറോണ മരണങ്ങൾ ട്രമ്പിനു വിനയായി (മോൻസികൊടുമൺ)

Published on 08 November, 2020
കൊറോണ മരണങ്ങൾ ട്രമ്പിനു വിനയായി (മോൻസികൊടുമൺ)
നാലുവർഷംഏതാണ്ട്നല്ല ഭരണമാണ് ട്രമ്പ്കാഴ്ച്ചവെച്ചത്എന്നുപറയാം.നിയമവിരുദ്ധമായിമതിൽ ചാടികടന്നു വരുന്നഇല്ലീഗൽ  ഇമിഗ്രന്റിനെതടയാൻഇദ്ദേഹത്തിന്റെ ഭരണംകൊണ്ട്സാധിച്ചു അതുപോലെ ടെറോറിസംതടയാനും ഭീകരവാദികളുടെഫണ്ട് ആഗോളതലത്തിൽ മരവിപ്പിക്കാനുംഅവരെചൊൽപടിക്കു നിർത്തുവാനുംകഴിഞ്ഞതുംനേട്ടം തന്നെ.  പുതിയ പ്രസിഡൺടിനുംഇതൊക്കെകഴിയുമായിരിക്കുമെന്ന് നമുക്ക്ആശിക്കാം. പക്ഷെ ലോകത്തിലെഏറ്റവുംവലിയസാമ്പത്തികരാജ്യമായഅമേരിക്കയിൽ കൊറോണമരണങ്ങളിലുണ്ടായ ഞെട്ടലുകൾ ഇപ്പോഴും മനസ്സിൽനിന്നും മായുന്നില്ല. ഞാൻജോലിചെയ്യുന്ന ഡിപ്പാർട്ടുമെന്റിൽപോലുംനൂറുകണക്കിനുജോലിക്കാർചത്തു മലർന്നു വീണു. ബാലികാബാലൻമാരുംചെറുപ്പക്കാരും വൃദ്ധജനങ്ങളുംകൊറോണയുടെകരാളഹസ് ത ങ്ങളിൽഞെരിഞ്ഞമർന്നു. ഇത് നിയന്ത്രിക്കാൻകഴിയാതെപോയ ബലഹീനതമുതലാക്കിബൈഡൻ വൈറ്റ്ഹൗസിനുള്ളിൽകടന്നു കയറി . കോറോണയ്ക്ക് കുറെ പണംനൽകിയത്ആശ്വാസമായെങ്കിലുംഅതുമരിച്ചവരുടെ കയ്യിൽഎത്തില്ലല്ലോ. അവർഇനി ഉയിർത്തെഴുനേൽക്കാനുംസാധിക്കില്ല.ജീവനുണ്ടെങ്കിലേപണം വാങ്ങുവാൻമനുഷ്യരുണ്ടാവുകയുള്ളു.കൊറോണവിദേശിയാണോ സ്വദേശിയാണോ അല്ലെങ്കിൽ ചൈനക്കാരിയാണോ. ഇതൊന്നുമല്ലായിരുന്നുചർച്ചാ വിഷയമാകേണ്ട കാര്യങ്ങൾ
മനുഷ്യന്റെജീവനായിരുന്നു.

അതിന് വിലകൽപിക്കുവാൻകഴിയാതെപോയതാണ്  ട്രമ്പിനേറ്റപരാജയം.കാറോണയെനിസ്സാരമായി കണ്ട്ഞാൻ മാസ്ക്ധരിക്കില്ലഎന്ന ഗർവ്മനുഷ്യരെചൊടിപ്പിച്ചു. മൗനംവിദ്വാനുഭൂഷണമായിരിക്കണം. അധരവ്യായാമമാണ്ഇദ്ദേഹത്തെപ്രസിഡണ്ടാക്കിയതും. അതുപോലെഇറക്കിയതും. തുറന്നു പറയറുന്നസ്വഭാവംഇദ്ദേഹത്തിന്റെനിഷ്കളങ്കരീതിയാണ്ഒരു രാഷ്ട്രീയക്കാരൻതന്ത്രശാലിയായസൂത്രശാലിയായിരിക്കണം ഇദ്ദേഹംഒരു ബിസിനസ്സുകാരനായിരുന്നു.അതിനാൽരാഷ്ട്രീയതന്ത്രജ്ഞതയും വിദേശനയവുംഅടവുംഅറിയാതെപോയിഎന്നുവേണംപറയുവാൻ. എങ്കിലുംആൾനല്ലശക്തനായിരുന്നു . മാധ്യമപ്പടയെപുല്ലു പോലെകണ്ടു.
അവരുംഅദ്ദേഹത്തെവെട്ടിലാക്കി.പറയാത്തകാര്യങ്ങളുംഅവർചമച്ചുണ്ടാക്കിട്രമ്പിനെകുരുക്കിയെന്നു വേണംപറയാൻ ഇദ്ദേഹം അധികാരത്തിൽ കയറിയ നാളുകളിൽവംശീയതക്കുആക്കം കൂടിഎന്നു വേണംപറയാൻ ഫ്രോയിഡുവിഷയത്തിൽ മൗനംപാലിച്ചാലുംമതിയായിരുന്നു പക്ഷെഎല്ലാംകൈവിട്ടുപോയി ജനംഅക്രമങ്ങൾകൊണ്ട് കൂത്താടികടകൾകൊള്ളയടിക്കുകയും വെളുത്തവർഗ്ഗവുംകറുത്തവർഗ്ഗവുംതമ്മിൽകൊല്ലാക്കൊലചെയ്യുകയുംആയപ്പോൾജനംഭീതിയിലായി. ഒരു ആഭ്യന്തരയുദ്ധത്തിന്റെആരംഭത്തിലേക്ക്അമേരിക്കകടന്നുപോകുമോഎന്നു പോലുംഭയപ്പെട്ടു. ഇതു മനസ്സിലാക്കിയവെളുത്തവർഗ്ഗംതന്നെയാണ്ഇദ്ദേഹത്തെതാഴെ ഇറക്കിയത്. സമ്പന്നരായഇവർക്ക്സമാധാനമാണ് വേണ്ടത് കയ്യിലുള്ളപണംഅക്രമത്തിനുള്ളതല്ല എൻജോയ്ചെയ്യുവാനുള്ളതാണ് സമാധാനമില്ലെങ്കിൽപണം കൊണ്ട്എന്തു പ്രയോജനംഎന്ന് അവരുംചിന്തിച്ചപ്പോൾഒരു മാറ്റംവന്നു.എങ്കിലുംരാഷ്ട്രീയ ബാലപാഠങ്ങൾമാത്രം അറിയാമായിരുന്നഇദ്ദേഹം തകർന്നുപോയറിപ്പബ്ളിക്കൻപാർട്ടിയെഒരു വിധത്തിൽകര കയറ്റിഎന്നു പറയാം. നേരിട്ടുയുദ്ധംചെയ്യാതെപല രാജ്യങ്ങളേയുംവായ് കൊണ്ടുവിരട്ടിപടക്കമടിച്ചുനേരേയാക്കി. മോദിയുംട്രമ്പുംകൈകോർത്ത്കൂട്ടുകാരായെങ്കിലും ഇന്ത്യയിലെവായുമലിനമാണെന്ന്ട്രമ്പ് തുറന്നടിച്ചു.അതാണ്റൊണാർഡ് ട്രമ്പ് . എന്നാൽപുതിയനമ്മുടെപ്രസിഡണ്ട് ബൈഡൻഒന്നും വിട്ടുപറയുന്നപ്രകൃതക്കാരനല്ല . ജീവിതത്തിൽഒരു പാടുസങ്കടക്കടൽനീന്തിവന്നവനാണ് ബൈഡൻഎങ്കിലുംപതറാത്തമനസ്സ് തന്റേടംപ്രാപ്തിഎന്നിവപുതിയപ്രസിഡണ്ടിന്റെ കൈമുതലാണ് . ജനാധിപത്യവിശ്വാസിയായഇദ്ദേഹംആദ്യംഉരുവിട്ടത് നമ്മുടെജനാധിപത്യംതിരിച്ചുവന്നുവെന്നാണ്. രാഷ്ട്രീയത്തിൽ എതിരാളികൾഉണ്ടാവാംപക്ഷെഅത് നമ്മുടെശത്രുവായികാണരുത്എന്നാണ്. ഇവിടെആരു ജയിച്ചാലുംനമ്മുടെപ്രസിഡണ്ടാണ് പാർട്ടിഒരു വിഷയല്ല.

നമ്മൾഅമേരിക്കക്കാർഒന്നായിനിന്നാൽ കൊറോണപോലുംനാണിച്ചുമുട്ടുകുത്തും. പുതിയപ്രസിഡണ്ടിന് എന്റെഅഭിനന്ദങ്ങൾ. ട്രമ്പുംഇതേറ്റുപറയട്ടെ. നമുക്ക്ഒന്നിച്ചുനിൽക്കാം നാടിനുവേണ്ടിനല്ലതുപ്രവർത്തിക്കാംജാതി മതചിന്തകൾവെടിയാം. ടെറോറിസം അവസാനിപ്പിക്കാൻഒന്നിച്ചണിചേരാം.പുതിയപ്രസിഡണ്ട്ഇതെല്ലാംചെയ്യുമെന്ന് വിശ്വസിക്കുന്നു. മറിച്ചാണെങ്കിൽ മാറ്റംവീണ്ടുംഉണ്ടാകുംഎന്ന്ചെറുതായിസൂചിപ്പിച്ചുകൊണ്ട് തൽക്കാലംനിർത്തട്ടെ
മോൻസി കൊടുമൺ
Join WhatsApp News
Beena 2020-11-08 04:11:18
Good fact
Jacob Mathew 2020-11-08 05:05:49
I absolutely agree with Mr. Moncy on his statement on President Trump , he should be quite or mute himself in Floyd case and should release an executive order to stop Chines national entering the United State, when the world came to know that China was lying and President Trump should take intense effort to stop the spread by strengthening quarantine measurement and should stop the presumption that only the elderly and patients with comorbidities are at risk.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക