Image

ബൈഡന്റെ തിളക്കമാർന്ന വിജയം , പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു

പി.പി.ചെറിയാൻ Published on 08 November, 2020
ബൈഡന്റെ തിളക്കമാർന്ന വിജയം , പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതു തിരെഞ്ഞെടുപ്പിൻറെ   ഫലപ്രഖ്യാപനം ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്നു . നാലു വർഷത്തെ ട്രമ്പ് ഭരണം പൂർണമായും അവസാനിപ്പിച്‌   ബൈഡൻ- കമലാഹാരിസ് സഖ്യം സർവകാല റിക്കാർഡുകൾ തിരുത്തിയെഴുതി   മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിരിക്കുന്നു . ഈ ശുഭ വാർത്ത  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അമേരിക്കയിലേക്ക്  രാഷ്ട്രീയ അഭയം തേടി വരുന്നവർക്കും ,വർഷങ്ങളായി  മതിയായ രേഖകൾ ഇല്ലാതെ ഇവിടെ കുടിയേറിയവർക്കും   ആശ്വാസവും പ്രതീക്ഷയും  പകരുന്നതാണ്.

റിപ്പബ്ലിക്കൻ  തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ , ഏറ്റവും ഒടുവിൽ നടന്ന തിരഞ്ഞെടുപ്പ് ഡിബേറ്റിൽ ബൈഡൻ  ചൂണ്ടിക്കാണിച്ച ,  ഏതൊരു മനസിനെയും നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു അനധികൃതമായി കുടിയേറിയ  മാതാപിതാക്കളിൽ നിന്നും വേർപെടുത്തപ്പെട്ട അഞ്ഞൂറിലധികം കുട്ടികളുടെ  ഭാവിയെ കുറിച്ചുള്ള ആശങ്ക . അവർ എവിടെയാണെന്ന് കണ്ടെത്തി മാതാപിതാക്കളെ ഏല്പിക്കുകയെന്ന പ്രഥമ കർത്തവ്യം നിറവേറ്റുന്നതിലൂടെ പ്രസിഡന്റ് എന്ന നിലയിലുള്ള ബൈഡന്റെ ഭരണ തിളക്കം വർധിക്കും
 
കടുത്ത എതിർപ്പുകളെ അവഗണിച്ചു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വിവിധ വകുപ്പുകളിൽനിന്നും ധന സമാഹരണം നടത്തി രാജ്യ സുരക്ഷക്കായി  കോടിക്കണക്കിനു ഡോളർ ചിലവഴിച്ചു   മെക്സിക്കോ- അമേരിക്കൻ അതിർത്തിയിൽ  നാന്നൂറോളം മൈൽ നീളത്തിൽ  ട്രമ്പ് പണിതുയർത്തിയ   മതിൽ  ബെർലിൻ മതിലിനു സമാനമായി മാറ്റുന്നതോടെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന്  വിവിധ രാജ്യാതിർത്തികളിൽ മാസങ്ങളായി  തമ്പടിച്ചു കിടക്കുന്ന കാരവനു  പ്രവേശനം എളുപ്പമാകും. അഭയം തേടിയെത്തുന്നവരെ  തിരിച്ചയക്കുകയല്ല  മറിച്ചു അവരെ സ്വീകരിക്കുക എന്ന അമേരിക്കയുടെ പാരമ്പര്യവും ഹൃദയ  വിശാലതയും വീണ്ടും  ലോക രാഷ്ട്രങ്ങളുടെ പ്രശംസ നേടിയെടുക്കുകയും ചെയ്യും .

ഇവിടെ  തീരുന്നതല്ല ബൈഡനു മുൻപിലുള്ള വെല്ലുവിളികൾ . ട്രമ്പിന്റെ പിടിപ്പുകേട് മൂലമെന്നു ആരോപിപ്പിക്കപ്പെട്ട  പതിനായിരങ്ങളുടെ ജീവൻ കവർന്ന  ഇപ്പോഴും ഇരട്ടി ശക്തിയോടെ  വ്യാപിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് വൈറസിനെ  നിയന്ത്രികേണ്ടതുണ്ട്. അതിനു മാസ്കും ,സോഷ്യൽ ഡിസ്റ്റൻസിങ്ങും നിർബന്ധമാകുകയും വേണ്ടി വന്നാൽ രാജ്യത്തെ  വീണ്ടുമൊരു ലോക് ടൗണിലേക്ക്  കൊണ്ടുവരുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുകയും വേണ്ടിവരും .

നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ  ട്രമ്പ് തടയിട്ട വിവാദമായ  ഒബാമ കെയർ ,അഫോർഡബ്ൾ കെയർ ആക്ട്, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്‌ഹുഡ് (D A C A )എന്നിവ വീണ്ടും മുൻ കാല പ്രാബല്യത്തോടെ നടപ്പാകേണ്ടതുണ്ട് ..അതിരൂക്ഷമായ തൊഴിലില്ലായ്മ ,തകർന്നു കിടക്കുന്ന അമേരിക്കൻ സമ്പത് വ്യവസ്ഥ എന്നിവ പുനരുദ്ധീകരിക്കുന്ന അതിസങ്കിർണമായ ചുമതല വിജയപൂർവം തരണം ചെയേണ്ടതുണ്ട് .

പിന്നീട് കമല ഹാരിസിന്റെ ഊഴമാണ് .ഇപ്പോൾ അവർ രാഷ്ട്രത്തിന്റെ വൈസ് പ്ര സിഡന്റാണ്‌ .തിരഞ്ഞെടുപ്പിന് മുൻപ് അമ്മയുടെ പാരമ്പര്യം ആവർത്തിച്ചു ഇന്ത്യൻ വോട്ടുകൾ  നേടിയതിന്  പ്രത്യുപകാരമായി ഇന്ത്യൻ വംശജരും എന്തെങ്കിലും അവരിൽ നിന്നും പ്രതീക്ഷിച്ചാൽ അതിലൊരു അതിശയോക്തിയും ഇല്ല    അധികാരത്തിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ വംശജരുടെ  പ്രശ്നങ്ങൾ മാത്രം പരിഹരിച്ചാൽ പോര എന്നതും വസ്തുതയാണ് .അമേരിക്കൻ ജനതയുടെ എല്ലാ  പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടതുടണ്ടല്ലോ. എ ച്ച് 1 വിസ ,ഇമ്മിഗ്രേഷൻ  എന്നീ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് മറ്റേതു പൗരന്മാരെപോലെ ഇന്ത്യൻ വംശജർക്കും അവരെ സമീപിക്കാം .വളരെ അനുഭാവത്തോടു കൂടെത്തന്നെ  അതിനു ശ്വാസത പരിഹാരം കണ്ടെത്തുന്നതിന്   കമല ഹാരിസ് നടപടികൾ സ്വീകരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

അമേരിക്കൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും എല്ലാവർക്കും തുല്യ നീതി ലഭിക്കുന്നതിനുമുള്ള പ്രവർത്തങ്ങൾക്ക് ബൈഡൻ- ഹാരിസ് ഭരണത്തിന് കഴിയുമെന്നതിൽ ഭിന്നാഭിപ്രായാമില്ല . അമേരിക്കൻ ജനതയുടെ പ്രതീക്ഷകൾ ഒരിക്കൽ കൂടി പൂത്തുലയുന്നതാണ് ജോ ബൈഡൻ  കമല ഹാരിസ്  ടീമിന്റെ തിളക്കമാർന്ന വിജയം .

ബൈഡന്റെ തിളക്കമാർന്ന വിജയം , പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക