Image

ഒരു തീവണ്ടിയുടെ ചൂളം വിളി (കഥ: പാർവതി പ്രവീൺ, മെരിലാൻഡ്)

Published on 14 November, 2020
ഒരു തീവണ്ടിയുടെ ചൂളം വിളി (കഥ: പാർവതി പ്രവീൺ, മെരിലാൻഡ്)
രാത്രിയിൽ വൈകിയാണ് ഞാൻ ഉറങ്ങാൻ കിടന്നത്.
എവിടെക്കോ പോകുന്ന തീവണ്ടിയുടെ ചൂളം  വിളി എൻ്റെ  ചുറ്റും നിൽക്കുന്ന നിശബ്ദതയെ ഭഞ്ജിച്ചു , എൻ്റെ  ചെവികളിൽ അത് ചൂഴ്ന്നു കയറി.
എൻ്റെ മുറിയുടെ വാതിൽക്കൽ നിദ്ര ദേവി യുടെ ചിലമ്പൊലികൾ കേട്ടു. അപ്പോഴേക്കും അവളുടെ ചുംമ്പനത്തിനായ് എൻ്റെ  കണ്ണുകൾ ഇമകൾ പൂട്ടി കാത്തിരിന്നു. ഞാൻ പതുക്കെ എൻ്റെ  മനസ്സിനെ കൂട്ടുപിടിച്ച് എന്റെ ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മികളിലേക്ക് പടികൾ പതുക്കെ ഇറങ്ങി.പക്ഷെ ചെവി യിൽ തളച്ചു കയറുന്ന ആ തീവണ്ടിയുടെ ചുളം വിളികൾ എൻ്റെ  ഭൂതകാലത്തിന്റെ നനുത്ത ഓർമ്മകളിലേക്കുള്ള പാളം തെറ്റിച്ചു. എൻ്റെ  മനസ്സുമായിട്ടുള്ള ആയാത്ര ഏതോഒരു തീവണ്ടിയുടെ ചൂളം വിളിയുടെ മുന്നിൽ കൊണ്ടു നിർത്തി.എവിടേയൊക്കെയോ മുറിഞ്ഞു കിടക്കുന്ന തീവണ്ടി കംപാർട്ട്മെൻ്റെകളെ യോജിപ്പിക്കും  വിധം ചെവിയിൽ തളച്ചു കയറന്ന തീവണ്ടിയുടെ ചൂളം വിളി എൻ്റെ  മനസ്സിൻ്റെ മടിത്തട്ടിൽ ലഹരി കുടിച്ചു മയങ്ങിക്കിടന്ന ഓർമ്മകെളെ തെളിയിച്ചു.

ഈറോഡിൽ നിന്നും പാലക്കാടിലേക്കുള്ള ഒരു തീവണ്ടി യാത്ര .എം ടി യുടെ നോവലിലുടെയും,മാധവിക്കുട്ടിയുടെ കഥകളിലൂടെയും പരിചയപെട്ട പാലക്കാടിനെ പ്രണയിച്ചിരുന്ന ഞാൻ ഒരു കാമുക പരിവേശത്തിലൂടെ ആ യാത്രയെ കാത്തിരുന്നത്.കരിമ്പനകളും , കരിമ്പാറകളും,
സഹ്യപർവതസാനുക്കളും , നെല്പാടങ്ങൾ നിറഞ്ഞ ഗ്രാമങ്ങളും , വള്ളുവനാടൻ ഭാഷയും അവയെ തഴുകുന്ന ചൂട് കാറ്റും ഞാൻ കേട്ട  കഥകളിലെ പാലക്കാടിനെ സുന്ദരിയാക്കി. അവളുടെ സൗന്ദര്യം നുകരുവാൻ ലേഡീസ് കംപാർട്‌മെന്റിൽ    ജനാലയരികിനെ ചേർന്നു ഇരുന്നു .എനിക്കെതിരെ അതിവേഗം എൻ കണ്ണൂകളിൽ നിന്ന് മാഞ്ഞ അകലുന്ന കാഴ്ചകൾ ആസ്വദിച്ചിരിക്കുേമ്പോൾ എൻ്റെ  കണ്ണുകളിൽ ഒരു പുഞ്ചിരി ഉടക്കി.

നിഷ്കളങ്കതയുടെ നിഴൽ നിറഞ്ഞ പുഞ്ചിരി .ആ പുഞ്ചിരിയുടെ ഉടമസ്ഥയെ വിശദമായി  നോക്കി. തളർന്ന് കണ്ണുകളിൽ കരിമഷി എഴുതിയിട്ടുണ്ട് , കറുത്ത വട്ടപൊട്ടിട്ട എണ്ണകറുപ്പുള്ള
  ആ മുഖത്ത് പൗഡർ അങ്ങിങ്ങ് പറ്റിപ്പിടിച്ചിരിക്കുന്നു.  നേർത്ത കൈത്തണ്ടയിൽ     ഓറഞ്ച്, പച്ച നിറമുള്ള വളകൾ അണിഞ്ഞ, വെള്ള ബ്ലൗസും നീലപ്പാവാടയും ധരിച്ച  ഒരു ആറ് വയസ് പ്രായം തോന്നിക്കുന്ന  ഒരു പെൺകുട്ടി .
അവൾ എൻ്റെ  കാലിനെ ചേർന്നിരുന്നു   .

തിരുപ്പൂർ റെയിൽവേസ്റ്റേഷനിൽ നിന്നും കുറേ സ്ത്രീകൾ പൂവട്ടികളും,പച്ചക്കറിവട്ടികളുമായി കയറിയിരുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു. അവരുടെ ആരുടെയോ മകൾ ആയിരിക്കും   ഞാൻ മനസ്സിൽ ഓർത്തു  .
ആ കംപാർട്ട്മെന്റാകെ നല്ല പൂമണം നിറഞ്ഞു നിന്നു , എന്റെ കണ്ണിൽ ആ പുഞ്ചിരിയും.

"പേര് എന്നാ" :"സീതാലക്ഷ്മി ",
"എങ്ക പോരേ ?"
"തെരിയത് ,'അമ്മ കൂടെ പോരേ ."
"അമ്മ എങ്കേ ?"
"തമ്പി കൂടെ അങ്കെ ... " അവൾ ചൂണ്ട വിരൽ ചൂണ്ടി അടുത്ത സീറ്റിലേക്കു കാണിച്ചു.
ഞാൻ എത്തി നോക്കി , ആരെയും കണ്ടില്ല ,

അറിയാവുന്ന തമിഴും മലയാളവും ചേർന്ന് ഒരു സൗഹൃദ സംഭാഷണം തുടങ്ങി.

ജനാലയിൽ കൂടി കടന്നുവരുന്ന കാറ്റ് ,അവളുടെക കണ്ണുകളിൽ തട്ടി,,,,
പതുക്കെ എൻ്റെ  കാലുകളിൽ ചാരി ഇരുന്നവൾ തളർന്നുറങ്ങി. ഞാൻ വീണ്ടും ജനൽകമ്പി അഴികളിലൂടെ    പാലക്കാടിനെ കാത്തിരുന്നു.

പാലക്കാട് റെയിൽവേ സ്റ്റേഷൻ എത്താറായി .

എൻ്റെ  കാലിൽ ചാരിയുറങ്ങുന്ന സീതയെ  പതുക്കെ വിളിച്ചു.

"സീത എൻ്റെ  സ്ഥലം എത്താറായ്"
അവൾ ഞെട്ടി ഉണർന്നു , അമ്മയെ തിരക്കി.
ഞാനും ശബ്ദത്തിൽ ചോദിച്ചു ,

"ഈ കുട്ടിയുടെ അമ്മ ... എവിടെ ?"
ആരും മിണ്ടുന്നില്ല ,

പാലക്കാട് റെയിൽവേ സ്റ്റേഷൻ എത്തി.

സീറ്റിനടിയിൽ നിന്ന് ബാഗ് എടുത്തപ്പോൾ അവളുടെ കണ്ണുകൾ  എന്നിൽ തന്നേയ് നിന്ന്...

ഞാൻ ഒന്നും കൂടി ഉറക്കെ ചോദിച്ചു
ഈ കുഞ്ഞിൻ്റെ 'അമ്മ എവിടേ?എല്ലാരും പിറുപിറുത്തു കൊണ്ട് ഇറങ്ങിപ്പോയി.
വെള്ളിയാഴ്ച ആയിരുന്നതുകൊണ്ട് പതിവിലും തിരക്കുണ്ടായിരുന്നു ആ ട്രെയിനിൽ . കൂട്ടമായും , ഒറ്റതിരിഞ്ഞും  ജനങ്ങൾ ഇറങ്ങിത്തുടങ്ങി.

കംപാർട്‌മെന്റു പതുക്കെ ശൂന്യമായി .

ഞാനും അവളും ആ കംപാർട്‌മെന്റിൽ  ബാക്കിയായി .

ഞാൻ ആ കുട്ടിയെ നോക്കി.
ആ നിഷ്കളങ്കമാം ചിരി മാഞ്ഞു ,ഒരു അരക്ഷിതത്വത്തിൻ  ഭീതി അവളുടെ കണ്ണുകളിൽ  നിറഞ്ഞു .  അവൾ കരഞ്ഞു പോകുമെന്നരവസ്ഥ.

ഈ പിഞ്ചു പൈതലിനെ ആ വഴിയിൽ ഉപേക്ഷിക്കുവാൻ എനിക്ക് മനസ്സ് വന്നില്ല.
മനസ്സിൽ കുറേ ചോദ്യങ്ങളും,ഒരു കൈയിൽ അവളുടെ പിഞ്ചു വിരലുകളും  മുറുക്കി പിടിച്ചു ഞാൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.

കുറച്ചു നേരം ആ പ്ലാറ്റ്ഫോമിൽ അരണ്ട വെളിച്ചത്തിൽ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. എൻ്റെ വിരലുക ളിൽ തൂങ്ങി അവളും നിന്നു.
 ചുറ്റും ഒരു ഇരുട്ട് ചുറ്റ പെട്ട അവസ്ഥ.
ഒരു വളിച്ചം കിട്ടിയ ആശ്വാസം പോലെ ഒരു വനിത പോലീസ് ആ പ്ലാറ്റ് ഫോ മിൽ  ഞങ്ങൾക്ക് നേരെ നടന്നു വന്നു .
കറുത്ത് തടിച്ച ഒരു സ്ത്രീ,കാക്കി നിറമുള്ള സാരി ഉടുത്തു,കൈയിൽ ഒരു ലാത്തിയുമായി അവർ ഞങ്ങളുടെ മുന്നിൽ എത്തി .

അവർ എന്നെയും ,സീതയെയും മാറി നോക്കി...എന്ത് പറ്റി ?" അവർ ഗൗരവമായി ചോദിച്ചു .
ഞാൻ കാര്യങ്ങൾ വിശദമായ്  പറഞ്ഞു .എൻകൗണ്ടർ ഓഫീസിൽ വന്നു വിവരങ്ങൾ എഴുതികൊടുക്കുവാൻ ആവശ്യപ്പെട്ടു .
ഞാൻ അവരെ പിൻതുടർന്നു. അവൾ എൻ്റെ വിരൽത്തുമ്പിൽ മുറുക്കിപിടിച്ചു നടന്നു.

 ഓഫീസറിൻ്റെ  കയ്യിൽ വിവരങ്ങളെല്ലാം  എഴുതി കൊടുത്ത് , ഞാൻ അവളെ നിരീക്ഷിച്ചു .നിഷ്കളങ്കത നിറഞ്ഞ ചിരി മങ്ങി ,ഭീതിയോടെ അവൾ ഞങ്ങളെ ഏവരെയും നോക്കി. സ്വപ്നങ്ങൾ കണ്ടു നടക്കേണ്ട ആ കണ്ണുകൾ
ആകാംഷ നിറഞ്ഞ വരണ്ട കണ്ണുകളായി മാറി  . അവളുടെ മുഖം മ്ലാനമായിക്കണ്ടിരുന്നു.
സമയം ഏകദേശം രാത്രി  7  മണി . ഇനിയും യാത്ര എനിക്കുണ്ട്, എൻ്റെ നാട്ടിലേക്ക്.
പാലക്കാടിനോടുള്ള പ്രണയത്താൽ ,പാലക്കാടിന് ചൂടുകാറ്റ് തൊട്ടറിയാൻ തിരഞ്ഞെടുത്ത യാത്രയായിരുന്നു ഇത് .
എൻ്റെ  അടുത്ത ട്രെയിൻ വരൻ സമയം കുറച്ചുംകൂടി ഉണ്ട് .

പാലക്കാടിനെ ആസ്വദിക്കാൻ ഇറങ്ങിത്തിരിച്ച ഞാൻ, അവളിൽ മിന്നിമറയുന്ന ഭാവങ്ങൾ കണ്ടു ആ എൻകൗണ്ടർ ഓഫീസിൽ ഇരുന്നു.
എനിക്ക്  പോകുവാനുള്ള ട്രയിൻ എത്തിച്ചേരുവാൻ സമയമായി..
പ്ലാറ്റഫോമിൽ അതിൻ്റെ  അന്നൗൺസ്‌മെൻ്റെ  മുഴങ്ങി തുടങ്ങി...
ഞാൻ എൻകൗണ്ടർ ഓഫീസിൽ നിന്നും ഒരു ഒഫീസറിൻ്റെ    ഫോൺ നമ്പർ മേടിച്ചു , പതുക്കെ ...സീതയോടു യാത്രപറയുവാൻ അവളുടെ അരികിൽ എത്തി.

അവൾ  എൻ്റെ  കൈകകളിൽ  അവളുടെ തണുത്ത വിരലുകൾ കൊണ്ട്  പിടിച്ചു...
"അക്ക...ഭയമാര്ക്ക്...."

ആ കണ്ണുകൾ നിറഞ്ഞു തുടങ്ങി .

"ഭയപ്പെടവേണ്ട...ഉനക്കു  അമ്മ ശീഘ്രം കിടക്കും "ഞാൻ ആശ്വാസ  വാക്കുകൾ പറഞ്ഞു,അവളുടെ നെറുകയിൽ ഉമ്മ കൊടുത്തു...
പതുക്കെ യാത്രയായി .

അവൾ പുറകെ  വീണ്ടും വിളിച്ചു ചോദിച്ചു,

'അക്കാ ,എന്നുടെ 'അമ്മ വരുമാ ?"

"കണ്ടിപ്പാ "
 ഞാൻ പുഞ്ചിരിയോടെ തിരിഞ്ഞു നിന്ന് പറഞ്ഞു.
.
അവൾ ആ ഓഫീസ്റൂമിൽ , കസേരയിലിരുന്നു ആ പിഞ്ചു കൈകൾ വീശി കാട്ടി. മറക്കുവാൻ കഴിയുന്നില്ലാ ആ  പ്രതീക്ഷകൾ വറ്റാത്ത കാത്തിരിപ്പും, പ്രകാശം വറ്റിയ മുഖവും.

എൻ്റെ  ട്രയിൻ എത്തി.
ഞാൻ സീറ്റിൽ പോയി ഇരുന്നു .ആ തീവണ്ടി ചൂളം മുഴക്കി .
പതുക്കെ തീവണ്ടി ചക്രങ്ങൾ ചലിച്ചു തുടങ്ങി.
അവളുടെ വിതുംമ്പലുകൾ എൻ്റെ  കാതുകളിൽ മുഴങ്ങി  .
ആ  വിതമ്പലുകൾ മറക്കാൻ , കറുത്ത പുതപ്പിൽ മിന്നാമിന്നികൾ തിളങ്ങുമ്പോലെ മഞ്ഞ  വെളിച്ചത്തിൽ തിളങ്ങുന്ന പാലക്കാടിനെ ആസ്വദിക്കുവാൻ വീണ്ടും ശ്രമിച്ചു.
മനസ്സിൽ തെളിയുന്ന അവളുടെ പുഞ്ചിരിയിൽ ആ മഞ്ഞവെളിച്ചത്തിൻ്റെ  പ്രഭ വറ്റി .ഇരുട്ടിനെ കുത്തിക്കേറി പായുന്ന തീവണ്ടി , പൂനിലാവിൽ, ഇളം തെന്നലിൽ നൃത്തമാടുന്ന നെൽപ്പാടങ്ങൾ  കാണിച്ചു.
അവിടെയും അവളുെടെ പുഞ്ചിരി മിന്നി വന്നു.

അതു വരെ എൻ്റെ  മനസ്സിൽ പതിയാത്ത കഴുകൻ കണ്ണുകൾ മനസ്സിൽ  തെളിഞ്ഞു .കണ്ണ് ഇമകൾ അടയുമ്പോഴും അവളിൽ വട്ടമിട്ടു കറങ്ങുന്ന കഴുകാൻ കണ്ണുകൾ തെളിഞ്ഞു തുടങ്ങി...  ആ രാത്രി ഞാൻ ഉറങ്ങിയില്ല.
വെളുപ്പിനെ 4 മണി ഞാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ  എത്തി ..പതിവുപോലെ അച്ഛൻ കാത്തുനിൽപ്പുണ്ടായിരുന്നു.
അച്ഛനോട് വിവരങ്ങൾ  എല്ലാം പറഞ്ഞു.
കൈയിൽ മുറുക്കി പിടിച്ചിരുന്ന ഫോൺ നമ്പർ  കൊടുത്തു ,വിളിപ്പിച്ചു .ആരും ഫോൺ എടുക്കുന്നില്ല.
" ഞാൻ ആ കുഞ്ഞിനെ അവിടെ ഏൽപ്പിക്കരുതായിരുന്നു അല്ലേ അച്ഛാ !  " .
ഞാൻ പൊട്ടി കരഞ്ഞു...

വീണ്ടും  വിളിപ്പിച്ചു.
ആരോ ഫോൺ എടുത്തു,അച്ഛൻ സംസാരിച്ചു.
"ആ കുട്ടി സുഖമായി ഇരിക്കുന്നു , ആരോ ആ കുഞ്ഞിനെ ഏറ്റടുത്തിരിക്കുന്നു എന്ന് ഒരു വാചകത്തിൽ അച്ഛൻ  മറുപടി നൽകി .എന്നേ സംസാരിക്കാൻ അനുവദിച്ചില്ല.

ആ ഫോൺ നമ്പർ അച്ഛൻ സൂക്ഷിച്ചു വെച്ചുമില്ല.
കുറേ രാത്രികളിൽ ആ നിഷ്കളങ്കമാം ചിരിയും,അമ്മയെ പ്രതീക്ഷിച്ചു നിൽക്കുന്ന കണ്ണുകളും എന്നേ പിന്തുടർന്നു .അവൾ എന്നോട് അവസാന ചോദിച്ച  സംശയം നിറഞ്ഞ ചോദ്യം,

അക്കാ എന്നുടെ 'അമ്മ വരുമാ ?"

എൻ്റെ  ചെവികളിൽ ഇരമ്പി നിന്നു .

എന്നേ പല ദിവസങ്ങളിൽ  അവൾ പിൻതുടർന്നു .

അതിവേഗം പായുന്ന ജനക്കൂട്ടം , അമ്മയുടെ വിരൽത്തുമ്പിൽ പിടിച്ചു നിന്ന സീതയെ അനാഥത്വത്തിൻ്റെ   വാതില്പടിയിൽ എത്തിച്ചു .

ആ  അനാഥത്വത്തിൻ്റെ  മുകളിൽ കാരുണ്യത്തിൻ്റെ  കുട ചൂടുവാൻ ആരെങ്കിലും വന്നിരുന്നുവോ?

ഇന്ന് എങ്ങോട്ടേക്കോ  ഓടിപ്പോകുന്ന ആ തീവണ്ടിയുടെ ചൂളം വിളി...ഞാൻ മറവിയുടെ ചതുപ്പിൽ ചവിട്ടു താഴ്ത്തിയ പുഞ്ചരിയെ ഓർമപ്പെടുത്തി...
ഞാൻ ഇന്ന് ഓർത്തു ആ സീതയെ...

അവൾ ഇന്ന് ഒരു സുന്ദരിയായ ഒരു പെൺ ആയിക്കാണും .
അവൾ, പെൺ മാംസം കൊതിക്കുന്ന മൃഗങ്ങളുടെ കൈകളിൽ  പെടാതിരിക്കട്ടേ!!!!
കാമ ഭ്രാന്തിനാൽ അലയുന്ന കണ്ണുകൾ അവളിൽ പതിയാതിരിക്കട്ടെ!
പാലക്കാടൻ ചുടുകാറ്റ അവളുടെ നിഷ്കളങ്കമാം ചിരിയെ  വൃണപ്പെടുത്തിയിരിക്കില്ല .

പതിവായി എന്നേ ഉണർത്തിയിരുന്ന ബാങ്കുവിളി കേട്ടു .
ആ ഈണത്തിൽ, തിരമാലകൾ അലകൾ  അടിക്കുമ്പോലെ കയറിവന്ന സീത ഇഴുകിച്ചേർന്നു.

ആ  ഇമ്പത്തിൽ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
സീതക്കു ,എല്ലാ നന്മകളും ഉണ്ടാകണേ എന്ന്  വീണ്ടും ഏറെ നാളുകൾക്കു ശേഷം  പ്രാർത്ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക