Image

ഒതുക്കാൻ ശ്രമിക്കുംതോറും ലാഭം കൊയ്യുന്ന ചൈന (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 16 November, 2020
ഒതുക്കാൻ  ശ്രമിക്കുംതോറും ലാഭം കൊയ്യുന്ന ചൈന (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
ചൈനയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ നയം ഒരിടത്തും ഇന്ത്യയെ കൊണ്ടെത്തിക്കുന്നില്ല . കോവിടുകൊണ്ടു പോലും ലോകരാഷ്ട്രങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവന്ന തീ തുപ്പുന്ന വ്യാളിയാണ് ചൈനാ. അടുത്തകാലത്ത് തക്ക സമയത്ത് ട്രമ്പ്  ഭരണകൂടം എന്തൊക്കെയോ ഉടമ്പടികളിൽ ഒപ്പിട്ടതുകൊണ്ടു ഇന്ത്യയുടെ  അതിർത്തിയിലെ ചൈനയുടെ കടന്നു കയറ്റത്തിന് തൽക്കാലം ബ്രെയ്ക്ക് ഇടാൻ സാധിച്ചത് മാത്രം ഒരു നേട്ടമെന്ന് കൊട്ടിഘോഷിക്കാം.

പക്ഷേ വിദേശ വ്യാപാരരംഗങ്ങളിൽ ഇൻഡ്യാ ഒന്നുമല്ലാതായി ചുരുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഉത്തമ സാക്ഷ്യമാണ്  നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . ചൈനാ മുന്നേറുകയും ഇൻഡ്യാ സ്വയം ഒഴിഞ്ഞുമാറുകയും ചെയ്യുന്നതിന്റെ സാമ്പത്തിക സമവാക്യങ്ങൾ ഇന്ത്യക്ക് ലവലേശം ഗുണകരമായിത്തോന്നുന്നില്ല.

"ഏഷ്യാ-പസഫിക് മേഖലയിലെ പത്ത് ആസിയാൻ രാജ്യങ്ങൾ (അതായത് ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം) തമ്മിലുള്ള അഞ്ച് സ്വതന്ത്ര വ്യാപാര കരാറാണ് റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർ‌സി‌ഇ‌പി) . അവരുടെ എഫ്‌ടി‌എ പങ്കാളികളിൽ  ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 15 അംഗരാജ്യങ്ങൾ ലോക ജനസംഖ്യയുടെ 30%, ആഗോള ജിഡിപിയുടെ 30% എന്നിവ ഉൾക്കൊള്ളുന്ന വലിയ വ്യാപാര വിഭാഗമായി മാറുന്നു. 2020 നവംബർ 15 ന് വിയറ്റ്നാം ഹോസ്റ്റുചെയ്ത വെർച്വൽ ആസിയാൻ ഉച്ചകോടിയിൽ ഇത് ഒപ്പുവച്ചു, ഇത് അംഗരാജ്യങ്ങൾ അംഗീകരിച്ചതിനുശേഷം രണ്ട് വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മേഖലയിൽ RCEP ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാറാണ് . ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയ്ക്കിടയിൽ (ഏഷ്യയിലെ ഏറ്റവും വലിയ നാല് സമ്പദ്‌വ്യവസ്ഥകളിൽ മൂന്നെണ്ണം), ചൈനയെ ഉൾപ്പെടുത്തുന്ന ആദ്യത്തെ ബഹുരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറാണിത്. ഒപ്പിട്ട സമയത്ത്, COVID-19 പാൻഡെമിക്കിനിടയിൽ ഇത് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും "സാമ്പത്തിക ഗുരുത്വാകർഷണ കേന്ദ്രം ഏഷ്യയിലേക്ക് വലിച്ചിടാനും" സഹായിക്കുമെന്ന് വിശകലന വിദഗ്ധർ പ്രവചിച്ചു."

ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവയുമായി പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ, 10 ആസിയാൻ രാജ്യങ്ങൾ ഒപ്പുവെച്ചപ്പോൾ , ഇൻഡ്യാ വിട്ടുനിന്നതിന്റെ പരിണിതഫലങ്ങൾ പ്രധാനമായും ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ ഉയരുമെന്നതായിരിക്കും.  മറ്റു പങ്കാളി രാജ്യങ്ങൾക്കു  കുറഞ്ഞ ഇറക്കുമതി ചുങ്കം മുഖേന വൻ  വിദേശ വ്യാപാരങ്ങൾ കൈവരിക്കാമായിരുന്ന ഒരു നല്ല സാധ്യത, മറ്റു  രാജ്യങ്ങൾ മുതലാക്കാൻ വിരുത് കാട്ടിയപ്പോൾ, പ്രതിപക്ഷം നിയമസഭയിൽനിന്നും സ്ഥിരം ഉടക്ക് പറഞ്ഞു ഇറങ്ങിപ്പോകുന്ന ലാഘവത്തോടെ , ഇൻഡ്യാ വിട്ടുനിന്നു .

അതിന് ഇൻഡ്യാ പറയുന്ന ന്യായങ്ങൾ പലതാണ് . ഈ ഉടമ്പടിയിൽ ഭാഗഭാക്കായാൽ , ഇറക്കുമതിയുടെ 80% തീരുവ കുറച്ചുകഴിഞ്ഞ ചൈനീസ് ചരക്കുകൾ ആഭ്യന്തര വിപണിയിൽ  കുമിഞ്ഞു കൂടുമെന്നാണ്  ഇന്ത്യയുടെ പ്രാഥമിക ആശങ്ക. താരിഫ് കുറയ്ക്കുന്നത് 15 രാജ്യങ്ങളിൽ 11 എണ്ണമുള്ള ഇന്ത്യയുടെ വ്യാപാര കമ്മി വർദ്ധിപ്പിക്കും. രാജ്യത്തിന്റെ പ്രധാന മേഖലയായ ജോലി സേവനങ്ങൾക്കായി ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്ക് അനുവദിക്കുന്നതിൽ ഗ്രൂപ്പിംഗിന് സ്വീകാര്യതയില്ലെന്നായിരുന്നു മറ്റൊരു പരാതി. ഇത് ഇന്ത്യൻ കാർഷിക, ക്ഷീര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് ആഭ്യന്തര എതിർപ്പും ഉയർന്നിരുന്നു.

ഈ ഇടപാടിൽ നിന്ന് പടിയിറങ്ങി ഇന്ത്യ ചില ഭൗമ-സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയേക്കാമെങ്കിലും, ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങൾ അവശേഷിക്കുന്നു. ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം ആർ‌സി‌ഇ‌പി ഉറപ്പിക്കും. ആർ‌സി‌ഇ‌പിക്ക് എതിരായി ഒബാമ ഭരണത്തിൻ കീഴിലുള്ള 10 രാജ്യങ്ങളുമായി യുഎസ് വളർത്തിയ ട്രാൻസ്-പസഫിക് പങ്കാളിത്തം ട്രംപ് ഭരണത്തിൻ കീഴിൽ ഉപേക്ഷിക്കപ്പെട്ടു. ഈ പ്രദേശത്തെ ചൈനയ്‌ക്കെതിരായി യുഎസും ഇന്ത്യയും ക്വാഡിൽ പങ്കാളികളായിരുന്ന ഓസ്‌ട്രേലിയയും ജപ്പാനും ഇപ്പോൾ ആർ‌സി‌ഇ‌പിയുടെ ഭാഗമാണ്.

 ചൈനീസ് സാമഗ്രികൾ ലോകമെമ്പാടും കുറഞ്ഞ വിലയിൽ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു . ഓൺലൈനിൽ പോലും അവർ നടത്തുന്ന കുതിച്ചു കയറ്റം അസൂയാവഹമാണ് . ഇന്ത്യയില്ലെങ്കിലും ചൈനാ മുന്നേറാൻ ഈ കരാർ സഹായിക്കും. ഇൻഡ്യാ വിട്ടുനിന്നാൽ അവർക്കു കൂടുതൽ മെച്ചമാവുകയേ ഉള്ളുവെന്ന് ഓർക്കണം . അവരോട് സ്പർദ്ധ കാട്ടി നമുക്ക് ലഭിക്കാവുന്ന വിദേശ വ്യാപാരങ്ങൾ വേണ്ടെന്നു വെച്ചാൽ ആർക്കാണ് നഷ്ടം ?

എന്നിരുന്നാലും, ഇന്ത്യയുടെ അഭാവം ചൈന ഒഴികെയുള്ള ആർ‌സി‌ഇ‌പി രാജ്യങ്ങൾക്കും വല്ലാതെ അനുഭവപ്പെടാം, കാരണം ഇത് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കും, ഇത് ഒരു വലിയ വിപണിയും ചൈനയ്ക്ക് വൻ വ്യാപാരക്കുതിപ്പിനും വഴി തുറന്നിരിക്കുന്നു . ജിയോ-സാമ്പത്തിക, ജിയോ-പൊളിറ്റിക്കൽ പ്രശ്നങ്ങളുടെ ഈ ഇടപെടലാണ് ഈ കഥയെ വരും ദിനങ്ങളിൽ കൂടുതൽ സംഭവ ബഹുലമാക്കാൻ പര്യാപ്തമാകുന്നതും.

2.5 ബില്യൺ ജനങ്ങളെയും ആഗോള ജിഡിപിയുടെ 30 ശതമാനത്തെയും ഉൾക്കൊള്ളുന്ന കരാർ ചൈന കേന്ദ്രീകരിച്ചാണ് മുന്നേറാൻ പോകുന്നത് .ഈ  ഉടമ്പടിയുടെ പ്രായോജകരായ  രാജ്യങ്ങൾക്ക് വളരെ കുറഞ്ഞ താരിഫുകളിൽ വ്യാപാരം നടത്താനും ഏകീകൃത നയങ്ങളുമായി പ്രവർത്തിക്കാനും വിശാലമായ സാദ്ധ്യതകൾ ഉണ്ട് . 2012 ൽ കരാർ ആരംഭിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായിരുന്ന ഇന്ത്യ, 2019 ൽ പെട്ടെന്ന് തന്നെ അതിൽ നിന്ന് പുറത്തുകടന്നു, തങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടുന്നില്ലെന്ന് പ്രസ്താവിച്ചു. ഇന്ത്യ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും ചേരുന്നതിന് ആർ‌സി‌ഇ‌പി ഒരു ജാലകം തുറന്നുവെച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. കണിശമായും ഇന്ത്യയുടെ വിദേശ വ്യാപാര നയതന്ത്രങ്ങളിൽ ഒരു പുനർ അവലോകനം അത്യന്താപേക്ഷിതം തന്നെ .
Join WhatsApp News
കുട്ടികൾ ഉണ്ടാകാത്തതിന്റ് കാരണം 2020-11-17 17:43:21
ചൈനീസ് ഫുഡിലും സോയ് സോസിലും ടക് സോസിലും ഒക്കെ എന്തൊക്കെ ചേർക്കുന്നു? അമേരിക്കയിലെ 70 മില്യൺ ആൾക്കാർക്ക് ബുദ്ധി ഭ്രമം ഉണ്ടാകുവാനും ട്രംപിന് വോട്ട് ചെയ്യുവാനും, അമേരിക്കയിൽ അനേകം മന്ദ ബുദ്ധികൾ ഉണ്ടാകുവാനും, ട്രംപ് ജയിച്ചു എന്ന് ഇപ്പോഴും കരുതുന്നവരും, യോഹന്നാനെ ന്യായികരിക്കുവാനും, അമേരിക്കയിലെ വെള്ളക്കാരുടെ ഇടയിൽ കുട്ടികൾ ഉണ്ടാകാത്തതിന്റ്റെയും ഒക്കെ കാരണം ചൈനീസ് പ്രൊഡറ്റ്‌സ് അല്ലെന്ന് ആരറിവു!.- ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക