Image

മിഥ്യ (കവിത-വേണാട്ട്‌ പ്രസന്ന)

Published on 21 November, 2020
മിഥ്യ (കവിത-വേണാട്ട്‌ പ്രസന്ന)
പല നാട് ചുറ്റിക്കറങ്ങീ ഞാനൊടുവിലീ
വയനാടിൻ മണ്ണിലിറങ്ങി നിന്നു
പനിനീർ തളിച്ചു മഴ, മഞ്ഞുതുള്ളികൾ
പലവട്ടമെന്നെ പൊതിഞ്ഞു നിന്നു
'മേഘമിരുണ്ടിടി വെട്ടി, മിന്നലൊളി
മാനം മഴവില്ലു ചാർത്തി നിന്നു
മേലേക്കൊടുമുടി താഴ് വാരപ്പെണ്ണിനെ
ആലോലം പുൽകി പ്പുണർന്നു നിന്നു
പരിഭവ ഭാഷയിലെങ്ങോ കിളിക്കൂട്ടം
കലപില ചൊല്ലി ക്കലമ്പി നിന്നു
പതിവുപോൽ കാറ്റിളം പൂവിൽത്തലോടവേ
പ്രിയനെയോർത്ത് എന്തേ? ഞാൻ തേങ്ങി നിന്നു
പുഴ പോൽ വളഞ്ഞു പുളഞ്ഞോടും പാതയിൻ
വഴിയോരക്കാഴ്ചകൾ കണ്ടു നില്ക്കെ
അഴകേറും പട്ടം പോൽക്ഷണികം ജന്മമോർത്താൽ
തുഴ പൊട്ടിയാലോ വെറും മിഥ്യതാൻ
Join WhatsApp News
samgeev 2020-11-21 18:35:13
Beautiful poem.
Sudhir Panikkaveetil 2020-11-22 17:33:45
വായിക്കാൻ സുഖമുള്ള വരികൾ. മനസ്സിലാക്കാനും പരിസരം സുഖകരം, പ്രിയനേ ഓർമ്മപ്പെടുത്തുന്ന കാഴ്ചകൾ. അപ്പോൾ തത്വചിന്ത കേറി വരുന്നു. വിധവകൾ പൊട്ടിയ പട്ടം പോലെ എന്ന ചിന്തയിൽ നിന്നും മുക്തിനേടി പ്രകൃതിയെ സ്‌നേഹിക്കുമ്പോൾ മരിച്ചവർ അരികിലെത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക