Image

ലവ് മതി, ജിഹാദ് വേണ്ട (അമേരിക്കൻ തരികിട-65)

Published on 21 November, 2020
ലവ് മതി, ജിഹാദ് വേണ്ട (അമേരിക്കൻ തരികിട-65)
Join WhatsApp News
Jyothylakshmy Nambiar 2020-11-21 18:57:58
അമേരിക്കൻ തരികിട നല്ല നിലവാരം പുലർത്തുന്നു. വിവാഹം വ്യക്‌തിപരമായ ഇഷ്ടമാണ്. പക്ഷെ അതിന്റെ പേരിൽ നിർബന്ധിത മതമാറ്റം അനുശാസിക്കുന്നുന്നതും, തീവ്രവാദത്തിനു (നടക്കുന്നുണ്ടെങ്കിൽ) പ്രേരിപ്പിക്കുന്നതും തീർച്ചയായും സമൂഹദ്രോഹം തന്നെ. ശ്രദ്ധേയമായ ഒരു വിഷയമാണ് ചർച്ചചെയ്തത്. അഭിനന്ദനങ്ങൾ.
മതഭ്രാന്ത് x യുക്തി ചിന്ത 2020-11-22 17:57:27
സ്വതന്ത്ര ചിന്തകർ മതത്തെയും വിശ്വാസങ്ങളെയും മത പുസ്തകങ്ങളെയും വിമർശനപരമായി കാണുന്നതിന് കാരണം മത പുസ്തകങ്ങളിലും മത സംഹിതകളിലും പറയുന്ന കാര്യങ്ങൾ ആധുനിക സമൂഹത്തിന് യോജിച്ചവ അല്ലാത്തത് കൊണ്ടാണ്. രണ്ടായിരവും മൂവായിരവും വർഷം മുൻപ് ഗോത്രങ്ങളായി ജീവിച്ചിരുന്ന മനുഷ്യർ അവരവർ ജീവിക്കുന്ന സാഹചര്യങ്ങളിൽ ഉണ്ടാക്കിയെടുത്ത നിയമങ്ങളും അനുശാസനങ്ങളും ആണ് മതങ്ങൾ ഫോളോ ചെയ്യുന്നത്. അവയാകട്ടെ ആധുനിക സമൂഹത്തിൽ ജീവിക്കുന്നവരുടെ കണ്ണിൽ അങ്ങേയറ്റം പ്രതിലോമകരവും ആണ്. സ്ത്രീകളെ ലൈംഗിക ഉപഭോഗവസ്തുവും കുട്ടികളെ പ്രസവിച്ച് വളർത്താനുള്ള ആളുകളും മാത്രമായിരുന്ന കാലഘട്ടത്തിൽ ഭർത്താവ് മരിച്ച സ്ത്രീ സമൂഹത്തിന് ഒരു ബാധ്യത ആയിരുന്നു. അതുകൊണ്ട് അവരെ ഭർത്താവിനൊപ്പം പച്ചക്ക് കത്തിക്കുന്നത് അത്ര വലിയ കുറ്റകരമായി 2000 വർഷം മുൻപ് ഉണ്ടായിരുന്നവർ കണ്ടിട്ടുണ്ടാവില്ല. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി മറ്റൊരാളുടെ കുഞ്ഞിൻറെ കരൾ പറിച്ചെടുത്ത് അത് ഭക്ഷിക്കുന്നത് ഒരു വലിയ തെറ്റായി ആദിമ ഗോത്ര ജനത കണ്ടിട്ടുണ്ടാവില്ല. അവരെ സംബന്ധിച്ച് സ്വന്തം ഗോത്രം മാത്രമാണ് പ്രധാനം. തൊട്ടടുത്ത ഗോത്രം ശത്രു ഗോത്രം ആണ് .
മതഭ്രാന്ത് x യുക്തി ചിന്ത #2 2020-11-22 17:59:32
കറുത്ത വർഗ്ഗക്കാരമനുഷ്യരാണ് എന്ന് പോലും കണക്കാക്കാൻ തുടങ്ങിയത് അടുത്തകാലത്ത് മാത്രമാണ്. അവരെ അടിമകളാക്കി വെക്കുന്നതിന് യാതൊരുവിധ തെറ്റും അന്നുണ്ടായിരുന്ന ആളുകൾ കണ്ടിരുന്നില്ല. പക്ഷേ ആധുനിക സമൂഹത്തിൽ എല്ലാ മനുഷ്യർക്കും അവകാശങ്ങൾ ഒരേ പോലെയാണ്. ഏതെങ്കിലും മത സംഹിതകളോ പ്രമാണങ്ങളോ അനുശാസനങ്ങളോ ഉയർത്തിക്കാട്ടി ആധുനിക സമൂഹത്തെ പഴയകാല ഗോത്ര കാലഘട്ടത്തിലേക്ക് പിൻനടത്തത്തിന് ആധുനികകാലത്തെ ഏതെങ്കിലും മത വ്യാപാരികൾ ശ്രമിച്ചാൽ അതിനെതിരെ സ്വതന്ത്ര ചിന്തകർ പ്രതികരിക്കുകയും അതിലുള്ള അമാനവികത ചൂണ്ടിക്കാട്ടുകയും ചെയ്യും. അത് ഞങ്ങളുടെ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മാനവികതയും ഉയർത്തുന്നതിനു വേണ്ടിയാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും. പക്ഷേ ഞങ്ങൾക്ക് ഒരു മതവും മറ്റൊരു മതത്തെക്കാൾ മെച്ചമോ മോശമോ അല്ല.
മതഭ്രാന്ത് x യുക്തി ചിന്ത #3 2020-11-22 18:01:22
ആധുനിക കാലത്തും ഏറ്റവും മോശപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന മതത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ സ്വാഭാവികമായും ഉണ്ടാവും. എല്ലാം മതവിശ്വാസിയും അന്യ മതത്തോട് വിമർശനം നടത്തുന്നതിൽ പരസ്പരം മത്സരിക്കുന്നവൻ തന്നെയാണ്, ആകെയുള്ള വ്യത്യാസം സ്വന്തം മതത്തെ അവൻ എന്തോ വലിയ സംഭവം ആയി കാണുന്നു എന്ന് മാത്രം. നിങ്ങൾ വാരിപ്പുണരുന്ന ആ ഒരു മതത്തെ കൂടി മറ്റു മതങ്ങളോടൊപ്പം വലിച്ചെറിയുന്നു എന്നത് മാത്രമാണ് സ്വതന്ത്ര ചിന്തകരുടെ വ്യത്യാസം. സ്വതന്ത്ര ചിന്തകർ വസ്തുതകളുടെ അടിസ്ഥാനത്തിലും മതങ്ങൾ സമൂഹത്തിന് ഏൽപ്പിക്കുന്ന പരിക്ക് മനസ്സിലാക്കിയും ആണ് മതങ്ങളെ വിമർശിക്കുന്നത്. അത് പരമാവധി സത്യസന്ധമായും വസ്തുനിഷ്ഠമായും നടത്തുമ്പോൾ ഒരുപക്ഷേ മത വിശ്വാസികൾക്ക് പൊള്ളുന്നുണ്ടാവാം. ഈ പൊള്ളൽ തിരിച്ചറിയുന്ന മറ്റു മതവിശ്വാസി ഒരു പക്ഷേ ഇതേ വാദങ്ങൾ കോപ്പിയടിച്ച അവരുടെ മതങ്ങൾ ചക്കര ആണെന്നും മറ്റു മതങ്ങൾ മോശമാണെന്നും പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടാവാം. അതുകൊണ്ട് സ്വതന്ത്ര ചിന്തകർ ആ മതങ്ങൾക്കെതിരെ നടത്തുന്ന വിമർശനങ്ങൾ അസാധു ആകുന്നില്ല. ഈ സമൂഹത്തിന് പരമാവധി സഹനീമായ രീതിയിൽ നിങ്ങൾ നിങ്ങളുടെ മതങ്ങളെ പരിഷ്കരിക്കുക എന്നതു മാത്രമാണ് പോംവഴി.
മതഭ്രാന്ത് x യുക്തി ചിന്ത #4 2020-11-22 18:02:37
സ്വതന്ത്ര ചിന്തകരുടെ പോസ്റ്റുകൾ അല്പസ്വല്പം ഡെക്കറേഷനോടെ കാവിപ്പട, സുഡാപ്പിപ്പട, അപ്പോളജറ്റിപ്പട എന്നിങ്ങനെ പല ഗ്രൂപ്പുകളിലും കണ്ടേക്കാം. അതിന് സ്വതന്ത്ര ചിന്തകർ ഉത്തരവാദികൾ അല്ല. എറിയുന്ന ഓരോ കല്ലും കൃത്യമായി കൊള്ളുന്നു എന്നതിൻറെ സൂചനയാണ് അത്. ഇതിന് ഒറ്റ പരിഹാരമായി ഉള്ളൂ. പരിഷ്കരിക്കുക!!! ആധുനിക സമൂഹത്തിന് സഹനീയമായ രീതിയിൽ ശാസ്ത്രാവബോധവും മാനവികതയും അംഗീകരിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ മതത്തെ നിങ്ങളുടെ സ്വകാര്യ ഇടങ്ങളിൽ മാത്രമായി ഒതുക്കി നിർത്തുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക