വാഷിങ്ടണ്‍: യു.എസിലെ വിസ്കോസിനില്‍ മാളിലുണ്ടായ വെടിവെപ്പില്‍ എട്ടുപേര്‍ക്ക് പരിക്ക്. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെപ്പ് ഉണ്ടായതായും ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായും എഫ്.ബി.ഐയും മില്വോട്ടി കൗണ്ടി ഷെരീഫിന്‍െറ ഓഫിസും ട്വീറ്റ് ചെയ്തു.
സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് അക്രമി കടന്നുകളഞ്ഞതായും പരിക്കേറ്റ എട്ടുപേരെയും ആശുപത്രിയിലെത്തിച്ചതായും പൊലീസ് അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 20നും 30നും ഇടയിലുള്ള വെളുത്ത വര്‍ഗക്കാരനാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വെടിവെപ്പ് നടക്കുമ്പോള്‍ ജീവനക്കാര്‍ രക്ഷപ്പെട്ട് ഓടിയൊളിക്കുന്ന വിഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല