Image

സിയാച്ചിന്‍ പ്രശ്നത്തില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചു

Published on 11 June, 2012
സിയാച്ചിന്‍ പ്രശ്നത്തില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ചു
സിയാച്ചിന്‍ പ്രശ്നത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചക്ക് റാവല്‍പിണ്ടിയില്‍ തുടക്കം കുറിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ മേഖലയായ സിയാച്ചിന്‍ മലനിരകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് പാകിസ്താന്‍ ആവശ്യമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച.
ഇതിനായി ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ കഴിഞ്ഞ ദിവസം പാകിസ്താനിനെത്തി. ഇന്ത്യയുടെ സുരക്ഷക്കായുള്ള മന്ത്രിസഭാ സമിതി കഴിഞ്ഞ വ്യാഴാഴ്ച യോഗം ചേര്‍ന്ന് സിയാച്ചിന്‍ പ്രശ്നത്തില്‍ സെക്രട്ടറി തല ചര്‍ച്ചയില്‍ കൈക്കൊള്ളേണ്ട നിലപാട് ചര്‍ച്ച ചെയ്തിരുന്നു. സേനാവിന്യാസത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പാകിസ്താന്‍ വ്യക്തമാക്കണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കാനായിരുന്നു തീരുമാനം. 15,000 അടിക്കു മുകളില്‍ പര്‍വതമേഖലകളില്‍ സൈന്യത്തെ വിന്യസിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും കനത്ത സാമ്പത്തിക നഷ്ടവും ആള്‍നഷ്ടവുമാണ് വരുത്തിവെക്കുന്നത്. ഏതാനും വര്‍ഷംമുമ്പ് സേനാപിന്മാറ്റത്തിന് ഉടമ്പടിക്കരികെ എത്തിയിരുന്നെങ്കിലും നിലവിലുള്ള സേനാവിന്യാസത്തെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം നല്‍കാന്‍ പാകിസ്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അത് പരാജയപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക