Image

കാഷ്‌മീര്‍ താഴ്‌വരയില്‍ വന്‍ ഭൂചലനം: ആളപായമില്ല

Published on 11 June, 2012
കാഷ്‌മീര്‍ താഴ്‌വരയില്‍ വന്‍ ഭൂചലനം: ആളപായമില്ല
ശ്രീനഗര്‍: കാഷ്‌മീര്‍ താഴ്‌വരയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ഇതോടൊപ്പം പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പക്തൂംഖ്‌വയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന്‌ രാവിലെ 10.30-നാണ്‌ അനുഭവപ്പെട്ടത്‌.

3.8 തീവ്രത രേഖപ്പെടുത്തിയ ഈ പ്രകമ്പനത്തിന്‌ ശേഷം 10.32 നായിരുന്നു രണ്‌ടാമത്തെ പ്രകമ്പനം. 5.4 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം കൂടുതല്‍ പ്രകടമായി അനുഭവപ്പെടുകയും ചെയ്‌തു. 10.59 ഓടെയാണ്‌ 5.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ പ്രകമ്പനം അനുഭവപ്പെട്ടത്‌.

ഇസ്‌ലാമാബാദില്‍ നിന്ന്‌ 214 കിലോമീറ്റര്‍ മാറി അഫ്‌ഗാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന ഭാഗമാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ ഭൗമശാസ്‌ത്ര വിഭാഗം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക