Image

കൈക്കൂലി: ബി.എസ്‌.എന്‍.എല്‍ ചീഫ്‌ ജനറല്‍ മാനേജര്‍ അറസ്റ്റിലായി

Published on 11 June, 2012
കൈക്കൂലി: ബി.എസ്‌.എന്‍.എല്‍ ചീഫ്‌ ജനറല്‍ മാനേജര്‍ അറസ്റ്റിലായി
ന്യൂഡല്‍ഹി: വന്‍ തുക കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ബി.എസ്‌.എന്‍.എല്‍ ചീഫ്‌ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. ബി.എസ്‌.എന്‍.എല്ലിന്‌ കേബിള്‍ നല്‍കുന്ന വ്യക്തിയില്‍ നിന്ന്‌ 3.25 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ സി.ബി.ഐ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

കൊല്‍ക്കത്ത ഫാക്ടറി സര്‍ക്കിളിലെ സി.ജി.എം എസ്‌.കെ. സത്യവര്‍ത്തിയാണ്‌ കഴിഞ്ഞ രാത്രി ഒരു ഹോട്ടലില്‍നിന്ന്‌ അറസ്റ്റിലായത്‌. കരാറുകാരുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക