Image

വിവാദ പ്രസംഗം: സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കും

Published on 11 June, 2012
വിവാദ പ്രസംഗം: സര്‍ക്കാര്‍  കോടതിയില്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കും
കൊച്ചി: വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ കേസെടുക്കാന്‍ അധികാരമുണ്ടെന്നും നിയമപരമായാണ്‌ കേസെടുത്തതെന്നും കാണിച്ച്‌ സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കും. പാര്‍ട്ടി പട്ടിക തയാറാക്കി പതിമൂന്ന്‌ പേരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ്‌ മണി തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തിയത്‌. അവരുടെ പട്ടികയിലുണ്ടായിരുന്നവരെ കുറിച്ച്‌ അറിയേണ്ടത്‌ ക്രമസമാധാനം നിലനിര്‍ത്തുന്ന സര്‍ക്കാറിന്റെ ബാധ്യതയാണ്‌. മണിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക