Image

മാര്‍ കൂറിലോസ് സപ്തതിയിലേക്ക്: പ്രാര്‍ത്ഥനാശംസകളുമായി നോര്‍ത്ത് അമേരിക്കന്‍ മുന്‍കാല യുവജനസഖ്യം കൂട്ടായ്മ

ബെന്നി പരിമണം Published on 25 November, 2020
മാര്‍ കൂറിലോസ് സപ്തതിയിലേക്ക്: പ്രാര്‍ത്ഥനാശംസകളുമായി നോര്‍ത്ത് അമേരിക്കന്‍ മുന്‍കാല യുവജനസഖ്യം കൂട്ടായ്മ
ഡിട്രോയിറ്റ് : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ  അഭി: ഡോ. യൂയാക്കീം മാര്‍ കൂറിലോസ് തിരുമേനി എഴുപതാം വയസ്സിന്റെ നിറവിലേക്ക് പ്രവേശിക്കുന്നു. ദൈവാശ്രയവും വാത്സല്യവും കരുതലും മുഖമുദ്രയാക്കിയ അഭി.കുറിലോസ് തിരുമേനി സപ്തതിയിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രാര്‍ത്ഥനാശംസകളുമായി നോര്‍ത്ത് അമേരിക്കന്‍ യുവജനസഖ്യം മുന്‍കാല സഖ്യം പ്രവര്‍ത്തകരുടെ കൂട്ടായ്മ.

ദൈവ കൃപയില്‍ ശക്തപ്പെട്ട തന്റെ ദൗത്യ മേഖലയെ മുമ്പോട്ടു നയിക്കുന്ന അഭി. തിരുമേനി, തികഞ്ഞ മനുഷ്യസ്‌നേഹിയും, അശരണരുടെയും ആലംബഹീനരുടെയും അഭയ കേന്ദ്രമാണ്. അഭി.തിരുമേനി നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ തിരുമേനിയില്‍ നിന്നും സ്‌നേഹ പരിലാളനകള്‍ ഏറ്റു വാങ്ങിയ മുന്‍കാല യുവജനസഖ്യം പ്രവര്‍ത്തകര്‍ ഇന്നും ആ സ്‌നേഹബന്ധത്തിന്റെ മാധുര്യം കാത്തുസൂക്ഷിക്കുന്നു. തിരുമേനിയുടെ നേതൃത്വത്തിലൂടെ അന്നാളുകളില്‍ കൈവരിച്ച ഊര്‍ജ്ജം ഇന്നും തങ്ങളുടെ പ്രവര്‍ത്തന പന്ഥാവില്‍ മുതല്‍കൂട്ടായി തീരുന്നു എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഈ കൂട്ടായ്മയിലുള്ളവര്‍.

ഇപ്പോള്‍ സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപനായിരിക്കുന്ന അഭി.കുറിലോസ് തിരുമേനി എഴുപതാം വയസ്സിലും ദൈവരാജ്യ പ്രവര്‍ത്തനങ്ങളില്‍ മൂന്നേറുമ്പോള്‍ സര്‍വേശരന്‍ എല്ലാ നന്മകളും, അനുഗ്രഹങ്ങളും അഭി.തിരുമേനിയുടെ മേല്‍ തുടര്‍ന്നും ചൊരിയട്ടെ എന്ന് ഈ കൂട്ടായ്മയിലുള്ളവര്‍ ഏകമനസ്സോടെ പ്രാര്‍ത്ഥിക്കുന്നു. ജന്മദിനാശംസകള്‍ നേരുന്നു.

മാര്‍ കൂറിലോസ് സപ്തതിയിലേക്ക്: പ്രാര്‍ത്ഥനാശംസകളുമായി നോര്‍ത്ത് അമേരിക്കന്‍ മുന്‍കാല യുവജനസഖ്യം കൂട്ടായ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക