Image

വിന്‍സന്‍ എം.പോളിന്‌ അവധി നല്‍കി; ടി.പി.സെന്‍കുമാറിന്‌ ചുമതല

Published on 11 June, 2012
വിന്‍സന്‍ എം.പോളിന്‌ അവധി നല്‍കി; ടി.പി.സെന്‍കുമാറിന്‌ ചുമതല
തിരുവനന്തപുരം: ഒഞ്ചിയം റവല്യൂഷണറി നേതാവ്‌ ടി.പിചചന്ദ്രശേഖരന്‍ വധക്കേസ്‌ അന്വേഷിക്കുന്ന അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം.പോളിന്‌ സര്‍ക്കാര്‍ അവധി അനുവദിച്ചു. ഇന്റലിജന്‍സ്‌ എഡിജിപി ടി.പി.സെന്‍കുമാറിന്‌ ക്രൈംബ്രാഞ്ചിന്റെ താല്‍ക്കാലിക ചുമതല നല്‍കി. വിദേശത്ത്‌ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോകാന്‍ ഈ മാസം 15 മുതല്‍ 27 ദിവസത്തെ അവധിയാണ്‌ അനുവദിച്ചത്‌.

ഇതിനിടെ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നാമനായ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ചെണ്‌ടയാട്‌ കല്ലുവളപ്പില്‍ എം.സി. അനൂപിനെ പോലീസ്‌ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. ചന്ദ്രശേഖരനെ വണ്‌ടി കൊണ്‌ട്‌ ഇടിച്ചിട്ട ശേഷം ഇറങ്ങി വെട്ടിയവരില്‍ അനൂപും ഉള്‍പ്പെടും. നേരത്തെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ ആയിരുന്ന അനൂപ്‌ പിന്നീട്‌ സിപിഎമ്മില്‍ ചേരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക