Image

പ്രധാനമന്ത്രി ചിരിക്കാന്‍ പോലും കഴിയാത്ത സമ്മര്‍ദ്ദത്തിലെന്ന് രാംദേവ്

Published on 11 June, 2012
പ്രധാനമന്ത്രി ചിരിക്കാന്‍ പോലും കഴിയാത്ത സമ്മര്‍ദ്ദത്തിലെന്ന് രാംദേവ്
ഹൈദരാബാദ്: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗാ ഗുരു ബാബാ രാംദേവ്. കള്ളപ്പണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ധവള പത്രം നുണപത്രമാണെന്നും രാംദേവ് ആരോപിച്ചു. കള്ളപ്പണ വിഷയത്തില്‍ പിന്തഉണ തേടി ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാബാ രാംദേവ്.

പ്രധാനമന്ത്രി വ്യക്തിപരമായി സത്യസന്ധനാണ്. എന്നാല്‍ രാഷ്ട്രീയപരമായും ഭരണഘടനാപരമായും കൂടി അദ്ദേഹം സത്യസന്ധനാവേണ്ടതുണ്ട്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഓഗസ്റ്റ് ഒമ്പതിന് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും രാംദേവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക