Image

രാഷ്ട്രീയ പശ്ചാത്തലമുള്ളയാള്‍ തന്നെ രാഷ്ട്രപതിയാവണമെന്ന് മുലായം

Published on 11 June, 2012
രാഷ്ട്രീയ പശ്ചാത്തലമുള്ളയാള്‍ തന്നെ രാഷ്ട്രപതിയാവണമെന്ന് മുലായം
ലക്‌നോ: രാഷ്ട്രീയ പശ്ചാത്തലമുള്ളയാള്‍ തന്നെയാവണം രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ഏതെങ്കിലും ബ്യുറോക്രാറ്റിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും മുലായം വ്യക്തമാക്കി. 

ധനമന്ത്രി പ്രണാബ് മുഖര്‍ജിയെ കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുമോ എന്ന് തനിക്കറിയില്ലെന്നും മുലായം പറഞ്ഞു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷമെ ആരെ പിന്തുണയ്ക്കണമെന്നകാര്യത്തില്‍ തീരുമാനമെടുക്കൂ. വര്‍ഗീയകക്ഷികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടി മാത്രമാണ് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതെന്നും മുലായം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക