Image

കപ്പേള തെലുങ്കിലേയ്ക്ക്; അന്ന ബെന്നിന് പകരം അനിഖ

Published on 27 November, 2020
കപ്പേള തെലുങ്കിലേയ്ക്ക്; അന്ന ബെന്നിന് പകരം അനിഖ

മലയാളത്തിലെ ഹിറ്റ് ചിത്രം കപ്പേള തെലുങ്കിലേയ്ക്ക് റീമെക്ക് ഒരുങ്ങുന്നു. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള.


തെലുങ്കില്‍ അന്ന ബെന്നിന്റെ റോളിലെത്തുന്നത് ബാലതാരമായി സിനിമയിലെത്തി പ്രേക്ഷക പ്രിയങ്കരിയായ അനിഖ സുരേന്ദ്രനാണ്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. മലയാളത്തില്‍ റോഷന്‍ മാത്യുവും, ശ്രീനാഥ് ഭാസിയും ചെയ്ത കഥാപാത്രങ്ങള്‍ തെലുങ്കില്‍ വിശ്വക് സെന്നും നവീന്‍ ചന്ദ്രയുമാകും ചെയ്യുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്.


സിത്താര എന്റര്‍ടെയിന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം. നടന്‍ മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത കപ്പേള മാര്‍ച്ച്‌ ആദ്യവാരമായിരുന്നു തീയേറ്ററുകളിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക