നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന നാല് ചിത്രങ്ങളുമായെത്തുന്ന തമിഴ് ആന്തോളജി പാവ കഥൈകളുടെ ടീസര്‍ പുറത്തിറങ്ങി. ഗൗതം മേനോന്, സുധ കൊങ്കാര, വെട്രിമാരന്, വിഘ്നേഷ് ശിവന് എന്നിവരാണ് പാവ കഥൈകളുടെ സംവിധായകര്‍. സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോന്, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാന്, കല്കി കൊച്ച്ലിന്‍, പദം കുമാര്‍, പ്രകാശ് രാജ്, എന്നിവരാണ് അഭിനേതാക്കള്‍. റോണി സ്ക്രൂവാലയുടെ ആര്എസ്വിപി മൂവിസും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്ടൈന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രം പുറത്തിറക്കുന്നത്.
മുന്‍പും നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ തമിഴില്‍ നെറ്റ്ഫ്ളിക്സിന്റെ ആദ്യ ആന്തോളജി സംരംഭമാണ് ഇത്.