Image

ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിച്ചത് 4,115 പേര്‍

Published on 11 June, 2012
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിച്ചത് 4,115 പേര്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 35,929 റോഡപകടങ്ങളില്‍ മരിച്ചത് 4,115 പേര്‍. 41,763 പേര്‍ക്കു പരിക്കേറ്റു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കു പ്രകാരം റോഡപകടക്കേസുകളില്‍ കുറ്റവാളികളായ 920 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം മുതലെടുത്ത് ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണം തട്ടുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 39 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണെ്ടന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക