Image

യൂറോ കപ്പ്: ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരം സമനിലയില്‍

Published on 11 June, 2012
യൂറോ കപ്പ്: ഇംഗ്ലണ്ട്-ഫ്രാന്‍സ് മത്സരം സമനിലയില്‍
ജിഡാന്‍സ്‌ക്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ഇംഗ്ലണടും ഫ്രാന്‍സും സമനിലയില്‍ പിരിഞ്ഞു. അത്യന്തം ആവേശകരമായ മത്സരത്തില്‍ മുപ്പതാം മിനിട്ടില്‍ പ്രതിരോധനിരയിലെ ജോലിയോണ്‍ ലെസ്‌കോട്ടിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ലീഡെടുത്തത്. സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഫ്രീകിക്കില്‍ നിന്നാണ് ലെസ്‌കോട്ട് സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. ഒമ്പത് മിനിട്ടിനുശേഷം സാമിര്‍ നസ്രിയിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക