Image

ഒഐസിസി പെര്‍ത്ത് തെരഞ്ഞെടുപ്പ് ജൂണ്‍ 13ന്

Published on 11 June, 2012
ഒഐസിസി പെര്‍ത്ത് തെരഞ്ഞെടുപ്പ് ജൂണ്‍ 13ന്
പെര്‍ത്ത്: ഒഐസിസിയുടെ സംഘടനാ സംവിധാനത്തിന്റെ ഭാഗമായി നടക്കുന്ന പെര്‍ത്ത് സോണല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 13ന് (ബുധന്‍) ക്യൂന്‍സ് പാര്‍ക്കില്‍ വൈകുന്നേരം ആറു മുതല്‍ നടക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ ജോമി തോമസ് അറിയിച്ചു.

വോട്ടെടുപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  www. oiccaustralia.org യില്‍ അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കണം. എല്ലാ സോണല്‍ കമ്മിറ്റികളും നിലവില്‍ വന്ന ശേഷമേ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വരികയുള്ളൂവെന്ന് കെപിസിസി ഭാരവാഹികള്‍ അറിയിച്ചു. 

കെപിസിസിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: 0422027248, 0413794857 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക