Image

മെഡിക്കല്‍ അപേക്ഷാ ഫീസ് മുഹമ്മദ് കമ്മിറ്റി 200 രൂപയായി നിജപ്പെടുത്തി

Published on 11 June, 2012
മെഡിക്കല്‍ അപേക്ഷാ ഫീസ് മുഹമ്മദ് കമ്മിറ്റി 200 രൂപയായി നിജപ്പെടുത്തി
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും അപേക്ഷാ ഫീസായി 200 രൂപ മാത്രമേ ഈടാക്കാവൂ എന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി നിര്‍ദേശിച്ചു. ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ 1000 രൂപ പ്രവേശന ഫീസ് ഈടാക്കുന്നതിനെതിരെ അഡ്വ. എ.ജി. ബേസില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇത്. അപേക്ഷാ ഫീസ് ഏകീകരിക്കാനായി മാനേജ്‌മെന്റ് ഫെഡറേഷനും അപേക്ഷാ ഫീസായി 200 രൂപ ഈടാക്കിയാല്‍ മതിയെന്നാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക