Image

കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത്

പി.പി.ചെറിയാൻ Published on 30 November, 2020
കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത്
ബ്യൂമൗണ്ട് (ടെക്സ്സസ്) :- ഡൗൺ ടൗൺ ബ്യൂ മോണ്ടിൽ നിന്നും കാർ ചെയ്സിങ്ങിനിടെ കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതി ബ്രിയാന ടിയറ ജോൺസന്റേതാണെന്ന് (28) ഹൂസ്റ്റൺ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ളിക്ക് സേഫ്റ്റി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ വിക്ടർ കാംമ്പൽ എന്നു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നവം 28 ശനിയാഴ്ച രാവിലെ 7.45നായിരുന്നു സംഭവം. അതിവേഗതയിൽ പോയിരുന്ന വെള്ള ഹോണ്ട കാറിനെ ഹൂസ്റ്റണിൽ നിന്നും 85 മൈൽ കിഴക്കുള്ള ബ്യൂമോണ്ടിൽ പോലീസ് പിന്തുടരുകയായിരുന്നു.
ഹോണ്ട കാർ കാംമ്പല്ലിനു സമീപം ചർച്ചിന്റെ ഉടമസ്ഥതയിലുള്ള റീസെയ്ൽ ഷോപ്പ് പാർക്കിംഗ് ലോട്ടിൽ ഇടിച്ചു കയറി നിന്നു. നിസ്സാര പരിക്കേറ്റ കാർ ഡ്രൈവർ വിക്ടർ കാംമ്പല്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തുടർന്ന് കാർ പരിശോധിക്കുന്നതിനിടയിലാണ് യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഹൂസ്റ്റൺ സണ്ണി സൈഡ് പ്രദേശത്താണ് ബ്രയാൻ താമസിച്ചിരുന്നതെന്നും വിക്ടർ ഫ്രസ്നൊ പരിസരത്തു നിന്നുമാണെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു.
ബ്രയനറുടെ വീട്ടിൽ നിന്നും രാവിലെ 5 മണിയൊടെ ഇവരുടെ ശരീരം പുറത്തുള്ള കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നതായി സമീപത്തുള്ള കാമറയിൽ കണ്ടെത്തിയിരുന്നു. കാംമ്പൽ ബ്രയാനയെ ഡേറ്റ് ചെയ്തിരുന്നതായും അറിയുന്ന കാംമ്പല്ലിന്റെ പേരിൽ മദ്യപിച്ച് വാഹനമോടിച്ചതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും കേസെടുത്തിട്ടുണ്ട്.
കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത് കാറിന്റെ ഡിക്കിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഹൂസ്റ്റണിൽ നിന്നുള്ള യുവതിയുടേത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക