ടെക്സസ്സ് ടെറന്റ് കൗണ്ടിയിൽ മാത്രം കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
AMERICA
01-Dec-2020
പി.പി.ചെറിയാൻ
AMERICA
01-Dec-2020
പി.പി.ചെറിയാൻ

ടെറന്റ് കൗണ്ടി(ടെക്സ്സസ്) :- നോർത്ത് ടെക്സ്സസിലെ സുപ്രധാന കൗണ്ടിയായ ടെറന്റ് കൗണ്ടിയിൽ നവംബർ 30 ന് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി കൗണ്ടി പബ്ളിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. താങ്ക്സ് ഗിവിങ്ങിനു ശേഷം തിങ്കളാഴ്ച മാത്രം 3356 പുതിയ പോസ്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് ആദ്യവാരം മുതൽ രണ്ടു മാസം മുമ്പു വരെ പോസിറ്റീവ് രോഗികളുടെ എണ്ണം 50,000 ആയിരുന്നുവെങ്കിൽ അവസാന രണ്ടു മാസങ്ങളിലാണ് 50,000 കേസ്സുകളായി ഉയർന്നിരിക്കുന്നത്.കൃത്യമായ കണക്കുകളനുസരിച്ച് ടെറന്റ് കൗണ്ടിയിൽ ഇതുവരെ 100650 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 843 മരണവും നടന്നു. 71100 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.
ടെറന്റ് കൗണ്ടിയിൽ മാസ്ക് മാൻഡേറ്റ് 2020 ഫെബ്രുവരി 28 വരെ നീട്ടിയതായി കാണ്ടി അധികൃതർ അറിയിച്ചു. കൗണ്ടിയിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരിൽ 71% 65 വയസ്സിനു മുകളിലുള്ളവരാണ്. 22 മുതൽ 44 വയസ്സുവരെയുള്ളവരിൽ മരണം ശരാശരി 36 ശതമാനമാണ്.
തിങ്കളാഴ്ച വരെ കൗണ്ടി ആശുപത്രികളിൽ 855 കോവിഡ് രോഗികളാണ് ചികിൽസയിലുള്ളത്. ആകെ 828 വെന്റിലേറ്ററുകളാണ് കൗണ്ടിയിൽ ഇപ്പോൾ ഉള്ളതെന്നും 539 എണ്ണം കൂടി ഉടൻ ലഭ്യമാകുമെന്നും അധികൃതർ പറയുന്നു.



Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments