Image

ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

Published on 01 December, 2020
ഗണേഷ് കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്
കൊല്ലം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ എംഎല്‍എയുടെ ഓഫീസായി പ്രവര്‍ത്തിക്കുന്ന പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറിയുടെ വീട്ടിലും റെയ്ഡ് നടന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ബി.പ്രദീപ് കുമാര്‍ കോട്ടാത്തലയെ കഴിഞ്ഞ 24ന് കാസര്‍കോട് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ബന്ധുവഴിയും ഫോണ്‍ വിളിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കത്തുകളയച്ച്‌ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. പ്രദീപിന് ഉപാധികളോടെ ഹൊസ്ദുര്‍ഗ് മജിസ്ടേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു. :

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചത്. 

ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നവശ്യപ്പെട്ട് മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ്.

നാല് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്‌തെന്നും റിമാന്‍ഡ് നീട്ടരുതെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക