Image

വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വാദത്തിനിടെ കുപ്പായമിടാതെ അഭിഭാഷകര്‍; അതൃപ്​തി പ്രകടിപ്പിച്ച്‌​ സുപ്രീംകോടതി

Published on 01 December, 2020
വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വാദത്തിനിടെ കുപ്പായമിടാതെ അഭിഭാഷകര്‍; അതൃപ്​തി പ്രകടിപ്പിച്ച്‌​ സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ടെ കു​പ്പാ​യ​മി​ടാ​ത്ത​യാ​ളെ ക​ണ്ട​തി​ല്‍ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച്‌​ സു​പ്രീം​കോ​ട​തി. 


ക​ഴി​ഞ്ഞ എ​ട്ട്​ മാ​സ​മാ​യി ന​ട​ക്കു​ന്ന വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ സം​വി​ധാ​ന​ത്തി​ല്‍ പ​ല​ത​വ​ണ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചു. ഇ​തു​ സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​ല്‍. നാ​ഗേ​ശ്വ​ര റാ​വു, ഹേ​മ​ന്ദ്​ ഗു​പ്​​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ നി​രീ​ക്ഷി​ച്ചു.


കോ​വി​ഡി​നെ തു​ട​ര്‍​ന്നാ​ണ്​ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ കോ​ട​തി വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ര്‍ 22ന്​ ​ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​​ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കു​പ്പാ​യ​മി​ടാ​തെ സ്​​ക്രീ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഏ​പ്രി​ലി​ല്‍ രാ​ജ​സ്​​ഥാ​ന്‍ ഹൈ​കോ​ട​തി​യി​ലെ വാ​ദം കേ​ള്‍​ക്ക​ലി​നി​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ബ​നി​യ​ന്‍ ധ​രി​ച്ച്‌​ പ​​ങ്കെ​ടു​ത്ത സം​ഭ​വ​വു​മു​ണ്ടാ​യി. ഇ​തി​നെ ഹൈ​കോ​ട​തി ശ​ക്ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക