Image

അനില്‍ മാത്യു മാര്‍ത്തോമാ ഡയോസിഷൻ അസംബ്ലിയിലേക്കു ട്രഷററായി മത്സരിക്കുന്നു

പി.സി. മാത്യു Published on 02 December, 2020
അനില്‍ മാത്യു മാര്‍ത്തോമാ ഡയോസിഷൻ  അസംബ്ലിയിലേക്കു ട്രഷററായി മത്സരിക്കുന്നു
ഡാളസ്: ഡാലസില്‍ സെന്റ് പോള്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നും ഡിസംബര്‍ 12 ന് ഡയോസിഷൻ  അസംബ്ലിയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍  പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറും ഓള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് ലീഡറും ആയ അനില്‍ മാത്യു ട്രഷററായി മത്സരിക്കുന്നു.

1992 മുതല്‍ ഡാളസിലെ വ്യാപാരമേഖലയില്‍ പ്രാവീണ്യം തെളിയിച്ച അനില്‍  1982 മുതല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസിന്റെ മെമ്പറാണ്.  സെന്റ് പോള്‍ മാര്‍ത്തോമാ ഇടവകയുടെ രൂപീകരണത്തിലും മുഖ്യ പങ്കുവഹിക്കുകയും വിവിധ ചുമതലകൾ  ഏറ്റെടുത്തു നടത്തുകയും ചെയ്തിട്ടുണ്ട് 

വരുംതലമുറയെ  സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാക്കുകയും സഭാപൈതൃകം വരുംതലമുറയിലേക്കു കോട്ടം വരാതെ കൈമാറുകയുമാണു ലക്ഷ്യമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനില്‍ പ്രതികരിച്ചു. ആദ്യകാല സഭാ വിശ്വസികളെയും പട്ടക്കാരെയും മെത്രാന്മാരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനില്‍ കാലത്തിന് അനുസരിച്ചുള്ള അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

ഭാര്യ മിനി, മക്കള്‍ അന്‍സില്‍, അനീഷ്, ആശിഷ് എന്നിവരോടൊപ്പം കുടുംബസമേതം സണ്ണിവെയ്ല്‍ സിറ്റിയില്‍ താമസിക്കുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ തുടങ്ങി കഴിഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക