Image

ദേശീയ ഫുട്‌ബോള്‍ താരം ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ് അന്തരിച്ചു

Published on 02 December, 2020
ദേശീയ ഫുട്‌ബോള്‍ താരം ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ് അന്തരിച്ചു
ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന ഫ്രാന്‍സിസ് ഇഗ്‌നേഷ്യസ് (54) അന്തരിച്ചു. ബെംഗളൂരുവിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍ (െഎ.ടി.െഎ.) മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് മാനേജരായിരുന്നു. ജോലിക്കിടെ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബെംഗളൂരു ദൂരവാണിനഗറിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. 1992ല്‍ ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 1986 വരെ ഐ.എം. വിജയനും സത്യനുമൊപ്പം കേരള പോലീസിനുവേണ്ടി കളിച്ചു. 1986ലാണ് ഐ.ടി.ഐ.യില്‍ ചേര്‍ന്നത്. 2000 വരെ ഐ.ടി.ഐ. എഫ്.സി.ക്കുവേണ്ടി കളിച്ചു. 1986 മുതല്‍ 1993 വരെ കര്‍ണാടകത്തെ പ്രതിനിധാനംചെയ്ത് സന്തോഷ് ട്രോഫിയില്‍ കളിച്ചു. ഫെഡറേഷന്‍ കപ്പ്, സിസേഴ്‌സ് കപ്പ്, ഡ്യൂറന്‍ഡ് കപ്പ് ടൂര്‍ണമെന്റുകളിലും കളിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ പരേതനായ സി.എല്‍. ഇഗ്‌നേഷ്യസിന്റെയും റോസിയുടെയും മകനാണ്. ഭാര്യ തൃശ്ശൂര്‍ പൊങ്ങണംകാട് കുണ്ടുകുളം വീട്ടില്‍ ബിന്ദു. മക്കള്‍: ഇഗ്‌നേഷ്യസ് ഫ്രാന്‍സിസ്, ഡെയ്‌നി (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ജോണി, മാത്യു, ജോജു, ആന്റോ, ജിജി ഡെന്നി, ഷൈനി ബിജു.

ശവസംസ്കാരം വ്യാഴാഴ്ച 10 മണിക്ക് പുത്തന്‍പള്ളി സെമിത്തേരിയില്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക