കനവുകളെത്ര മനോഹരം(കവിത: മിനി സുരേഷ്)
kazhchapadu
02-Dec-2020
മിനി സുരേഷ്
kazhchapadu
02-Dec-2020
മിനി സുരേഷ്

ആകാശ വീഥിയിലുയരങ്ങളേറെയേറി
സൗഹൃദപ്പടവിലിത്തിരിനേരമിരിക്കണം.
അരുണോദയം കണ്ടംബരചെരുവിലുണരുന്ന
അര്‍ക്കനോടൊത്തിരി കിന്നാരം ചൊല്ലണം.
കത്തിജ്ജ്വലിക്കുന്ന കതിരോനെ
കയ്യിലെടുത്തമ്മാനമാടി കളിക്കണം.
നീയും ഞാനുമെന്നൊരു ഭാവഭേദമില്ലാതെ
നാമൊന്നെന്നൊരു സ്വപ്നം പങ്കു വയ്ക്കണം.
.jpg)
മേഘജാളികള്‍ക്കിപ്പുറമൂയലാടി, വെണ്‍പിറാവു
പോല്‍ മോഹദൂരങ്ങളില്‍ പറക്കണം.
അലകളായൊഴുകി നീങ്ങും വിണ്‍മുകിലിനെ
തഴുകിതലോടിയുറക്കുവാനെന്തു ദാഹം.
പുലരാനിരിക്കുന്നപുതുപുലരിതേടി
സായാഹ്ന വിരിധിയില്‍ മറയും
അസ്തമയ സൂര്യനെ മിഴിവോടെ
കനവിലേറ്റ് ..ഭൂവിലണയുവാനെന്തു മോഹം

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments