കോവിഡ് 19 ഫ്ളോറിഡ - 1 മില്യൺ തികയുന്ന മൂന്നാമത് സംസ്ഥാനം
AMERICA
02-Dec-2020
പി.പി.ചെറിയാൻ
AMERICA
02-Dec-2020
പി.പി.ചെറിയാൻ

ഫ്ളോറിഡ:- അമേരിക്കയിൽ കൊറോണ വൈറസ് രോഗികളെ എണ്ണം ഒരു മില്യൺ കവിയുന്ന മൂന്നാമത്ത സംസ്ഥാനമായി ഫ്ളോറിഡ .ഡിസംബർ 1 ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1008166 ആയി ഉയർന്നു. മരണ സംഖ്യ 18679. ഒരു മില്യൺ കേസുകൾ കവിഞ്ഞ മറ്റു രണ്ട് സംസ്ഥാനങ്ങൾ ടെക്സസ്സും കാലിഫോർണിയയുമാണ്.
26 ദിവസത്തിനു ശേഷം ഫ്ളോറിഡ ഗവർണർ നടത്തിയ വാർത്താ സമ്മേളനത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുന്നതിന് സ്കൂളുകൾ തുറന്നു പ്രവർത്തിച്ചത് കാരണമായി ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നൂതന ചരിത്രത്തിൽ ഏറ്റവും വലിയ മണ്ടത്തരമാണെന്നാണ് ഗവർണർ റോൺ ഡിസാന്റിയും പറയുന്നത്.
മാസ്ക് ധരിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ഗവർണർ തന്റെ നയം വ്യക്തമാക്കി. മാസ്ക് ധരിക്കുക എന്ന മാൻഡേറ്റിനോട് താൻ വിയോജിക്കുന്നത് അത് വർക്ക് ചെയ്യുമെന്ന് വിശ്വാസമില്ലാത്തതിനാലാണെന്ന് ഗവർണർ പറയുന്നു.
പാൻഡമിക്കുമായി ബന്ധപ്പെട്ട മാൻഡേറ്റ് ലംഘിക്കുന്നവർക്ക് ഫൈൻ ഈടാക്കുന്നതിനുള്ള മുനിസിപ്പാലിറ്റികളുടെ ഉത്തരവ് ഒരാഴ്ച കൂടി തുടർന്നു കൊണ്ട് ഗവർണർ ഉത്തരവിട്ട സെപ്റ്റംബറിൽ തന്നെ ഫ്ളോറിഡയിലെ റസ്റ്ററന്റുകളും ബാറുകളും നൂറു ശതമാനം തുറന്നു പ്രവർത്തിക്കുന്നതിനുള്ള എക്സിക്യൂട്ടിവ ഉത്തരവ് ഗവർണർ ഒപ്പുവച്ചിരുന്നു.



Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments