Image

സര്‍ക്കാര്‍ ധൂര്‍ത്ത്‌: ചായസത്‌കാരത്തിന്‌ മാത്രം 22.5 ലക്ഷം!

Published on 11 June, 2012
സര്‍ക്കാര്‍ ധൂര്‍ത്ത്‌: ചായസത്‌കാരത്തിന്‌ മാത്രം 22.5 ലക്ഷം!
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേരള സര്‍ക്കാരിന്‌ ആര്‍ഭാടത്തിന്‌ കുറവില്ല. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചായസല്‍ക്കാരത്തിന്‌ മാത്രം ചിലവിട്ടത്‌. 21,56,722.50 രൂപ ചിലവഴിച്ചു. 3,26,249 രൂപ ചെലവിട്ട്‌ മുഖ്യമന്ത്രി ഒന്നാം സ്ഥാനത്ത്‌.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു ദിവസം ഏതാണ്‌ അഞ്ചുകോടിയോളം രൂപ പരസ്യത്തിനുവേണ്ടിയും ചെലവിടുന്നു.

പഞ്ചായത്ത്‌ മന്ത്രി എം.കെ.മുനീറാണു തൊട്ടടുത്ത്‌ - 52.94 ലക്ഷം. ധനമന്ത്രി 1.63 ലക്ഷവും, റവന്യൂ മന്ത്രി 1.22 ലക്ഷവും ചെലവഴിച്ചതായി മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍വീസില്‍ ഐഎഎസുകാരുടെ എണ്ണത്തില്‍ കുറവുണെ്‌ടന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ 164 ഐഎഎസുകാരെ സര്‍വീസില്‍ ആവശ്യമുണ്‌ട്‌. 96 പേര്‍ മാത്രമാണു നിലവിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക