Image

ടിപി വധം: ഒരാള്‍ കൂടി അറസ്റ്റില്‍

Published on 11 June, 2012
ടിപി വധം: ഒരാള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്‌: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി പോലീസ്‌ പിടിയിലായി. കാറില്‍ കള്ള നമ്പര്‍ ഒട്ടിച്ച കോഴിക്കോട്‌ ചൊക്ലി സ്വദേശി അശ്വന്താണ്‌ പിടിയിലായത്‌. ഇയാള്‍ ചന്ദ്രശേഖരനെ വധിച്ച ഏഴംഗ അക്രമിസംഘം സഞ്ചരിച്ച കാറില്‍ വ്യാജനമ്പര്‍ ഒട്ടിക്കുയും അറബി സ്റ്റിക്കര്‍ പതിക്കുകയും ചെയ്‌തതെന്ന്‌ അന്വേഷണ സംഘത്തിന്‌ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. അന്വേഷണം വഴിതെറ്റിക്കാനാണ്‌ കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചതെന്ന്‌ കരുതുന്നു.

കൊലയാളിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിക്കുകയും ടി.പി. യെ ഇടംകൈകൊണ്ട്‌ വെട്ടുകയും ചെയ്‌ത പാനൂര്‍ ചെണ്ടയാട്‌ കല്ലുവളപ്പില്‍ എം.സി. അനൂപ്‌ (37) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക