Image

മത്സ്യബന്ധന യാനങ്ങളുടെ പരിശോധന 17ന്

Published on 11 June, 2012
മത്സ്യബന്ധന യാനങ്ങളുടെ പരിശോധന 17ന്
കോഴിക്കോട്: മത്സ്യബന്ധന യാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റുമായി ബന്ധപ്പെട്ട എഞ്ചിനുകളുടെ സംയുക്ത പരിശോധന 17 ന് ചാലിയം, ബേപ്പൂര്‍, നൈനാന്‍ വളപ്പ്, വെളളയില്‍, പുതിയങ്ങാടി (കോയാ റോഡ്), പുതിയാപ്പ ഹാര്‍ബര്‍, എലത്തൂര്‍, കൊയിലാണ്ടി ഹാര്‍ബര്‍, കോടിക്കല്‍, കൊളാവിപ്പാലം, വടകര (അഴീത്തല), ചോമ്പാല ഹാര്‍ബര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും. സിവില്‍ സപ്ളൈസ്, മത്സ്യഫെഡ്, ഫിഷറീസ് മത്സ്യബോര്‍ഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പരിശോധന സമയത്ത് ഹാജരാക്കേണ്ട അപേക്ഷാഫോറം മത്സ്യഫെഡ് ക്ളസ്റര്‍ ഓഫീസുകളില്‍ നിന്നും 16 വരെ വിതരണം ചെയ്യും. പെര്‍മിറ്റുടമകള്‍ പെര്‍മിറ്റും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരായാല്‍ മാത്രമായിരിക്കും ഫോറം ലഭ്യമാകുക. പരിശോധനക്ക് ഹാജരാക്കേണ്ട എന്‍ജിന്‍ ബന്ധപ്പെട്ട പരിശോധന കേന്ദ്രത്തില്‍ രേഖകള്‍ സഹിതം 17 ന് രാവിലെ 8 മുതല്‍ 10 വരെയുളള സമയത്തിനുളളില്‍ ഹാജരാക്കേണ്ടതും പരിശോധന കഴിഞ്ഞ് വൈകീട്ട് അഞ്ചിന് ശേഷം തിരികെ നല്‍കുന്നതുമായിരിക്കും. ഉടമസ്ഥന്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ക്ളസ്റര്‍ ഓഫീസുകളില്‍ നിന്നും മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം, മണ്ണെണ്ണ പെര്‍മിറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടിആര്‍ രശീതി, മണ്ണെണ്ണ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, ഇന്‍വോയ്സ്/ബില്‍, റേഷന്‍ കാര്‍ഡ്, മത്സ്യത്തൊഴിലാളി പാസ് ബുക്ക് എന്നീ രേഖകളുടെ ഒറിജിനലും ഫോട്ടോ കോപ്പിയും, വളളത്തിന്റെ ക്ഷേമനിധി വിഹിതം ഏറ്റവും ഒടുവില്‍ അടച്ച രശീതിയുടെ കോപ്പി എന്നിവയാണ് ഹാജരാക്കേണ്ട രേഖകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക