Image

കോഴിക്കോട് നിരോധനം കാറ്റില്‍പറത്തി ബാലവേല

Published on 11 June, 2012
കോഴിക്കോട് നിരോധനം കാറ്റില്‍പറത്തി ബാലവേല
കോഴിക്കോട്: ബാലവേല നിരോധനം പാഴ്വാക്കായതോടെ നഗരത്തിലെ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. ഹോട്ടലുകളിലും ഫ്ളാറ്റുകളിലും മറ്റിടങ്ങളിലുമായി തൊഴിലെടുക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഒമ്പതിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ്. നഗരത്തില്‍ നിന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്െടത്തുന്ന കുട്ടികളില്‍ കൂടുതലും അന്യസംസ്ഥാനത്തു നിന്നും എത്തുന്നവരാണ്. ജില്ലയില്‍ ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ 90 ശതമാനവും തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ്. കണ്െടത്തുന്ന കുട്ടികളില്‍ ഊരുംപേരും തിരിച്ചറിയാത്തവരെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുകയാണ് പതിവ്. ഇവരുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞാല്‍ തന്നെ പലരും തങ്ങലുടെ കുട്ടികളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള പന്ത്രണ്ട് മാസത്തിനിടക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ ബാലവേലയില്‍ നിന്ന് 180 കുട്ടികളെ മോചിപ്പിക്കാനായിട്ടുണ്െടന്നാണ് അറിയാന്‍ സാധിക്കുന്നത്. കണ്െടത്തുന്ന കുട്ടികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്കു തന്നെ പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഇത് അസാധ്യമാകുന്ന സാഹചര്യവും ഉണ്ടാകുന്നുണ്െടന്നും അധികൃതര്‍ പറയുന്നു. രക്ഷിതാക്കളില്‍ നിന്ന് പീഡനം ഭയന്ന് വീടുവിട്ടിറങ്ങുന്നവരും സ്കൂളില്‍ പോകാന്‍ കഴിയാത്തവരുമെല്ലാം നാടുവിട്ട് നഗരത്തില്‍ എത്തിപ്പെടുബോഴാണ് ബാലവേലയ്ക്ക് നിര്‍ബന്ധി തരാകുന്നത് എന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക