Image

സ്വാമി വിവേകാനന്ദന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

Published on 11 June, 2012
സ്വാമി വിവേകാനന്ദന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
മുംബൈ: സ്വാമി വിവേകാനന്ദന്റെ ജീവിതം വെള്ളിത്തിരയിലേക്കു വരുന്നു. ടുട്ടു ദാസാണ് വിവേകാനന്ദന്റെ ജീവിതത്തെ പുതുതലമുറയ്ക്കായി പകര്‍ന്നുവയ്ക്കുന്നത്. കോല്‍ക്കത്തയിലെ പ്രസിദ്ധമായ ടൌണ്‍ ഹാള്‍ ഇപ്പോള്‍ അമേരിക്കയിലെ പ്രസംഗ വേദിയായി മാറാന്‍ തുടങ്ങുകയാണ്. 1893ല്‍ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗ വേദിയായാണ് കൊല്‍ക്കത്തയിലെ ടൌണ്‍ഹാള്‍ മാറുന്നത്. ബംഗാളി, ഹിന്ദി ഭാഷകളിലായി ചിത്രം പുറത്തിറക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടുട്ടു ദാസ് അഭിപ്രായ പ്പെട്ടു. എന്നാല്‍ പ തിനെട്ടു ഭാഷകളി ല്‍ ചിത്രം പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ഉദ്ദേശിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ ചെറുപ്രായം മുതല്‍ അദ്ദേഹത്തിന്റെ ജീവിതചക്രത്തിലൂടെ കടന്ന് നരേന്ദ്രനാഥ് ദത്തയുടേയും സ്വാമി വിവേകാനന്ദന്റെയുമെല്ലാം പരിക്രമണം ചിത്രത്തില്‍ പ്രതിപാദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക