Image

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം നിലപാടെന്നു മുലായം

Published on 11 June, 2012
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം നിലപാടെന്നു മുലായം
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടു പ്രഖ്യാപിക്കാതെ സമാജ്വാദി പാര്‍ട്ടി സസ്പെന്‍സ് നിലനിര്‍ത്തുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചശേഷം നിലപാടു വ്യക്തമാക്കാമെന്ന് പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവ് പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ഥികളും രംഗത്തില്ല. സ്ഥാനാര്‍ഥിയുടെ ഗുണ-ദോഷങ്ങള്‍ പരിഗണിച്ചശേഷം ആരെ പിന്തുണയ്ക്കുമെന്നു തീരുമാനിക്കും. -എസ്പി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുലായം പറഞ്ഞു. ധനമന്ത്രി പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇക്കാര്യം സംബന്ധിച്ച് ആരും തന്നെ ബന്ധപ്പെടുകയോ താന്‍ ആരെയെങ്കിലും ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നു മുലായം പറഞ്ഞു. തന്റെ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പാര്‍ലമെന്ററി ബോര്‍ഡ് വീണ്ടും യോഗം ചേര്‍ന്നു തീരുമാനമെടുക്കും. യുപിഎ സ്ഥാനാര്‍ഥിയായി ആരു വന്നാലും പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിനു തങ്ങള്‍ ആരുടെയും പിറകിലല്ലെന്നും എസ്പി വേറെ പാര്‍ട്ടിയാണെന്നും മുലായം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക