Image

ലാലി കളപ്പുരക്കൽ ഫോമാ വനിതാ ഫോറം ചെയർപേഴ്സൺ

(രാജു ശങ്കരത്തിൽ, ഫോമാ ന്യൂസ് ടീം) Published on 07 December, 2020
ലാലി കളപ്പുരക്കൽ ഫോമാ വനിതാ ഫോറം  ചെയർപേഴ്സൺ

ന്യൂ യോർക്ക്: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിലെ വനിതകളുടെ  സാമൂഹ്യ ക്ഷേമത്തിനും ഉന്നമനത്തിനും വളർച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന ഫോമാ വിമൻസ്  ഫോറത്തിന്റെ 2020 -2022  കാലയളവിലേക്കുള്ള  പുതിയ ചെയർപേഴ്സൺ ആയി  ലാലി കളപ്പുരയ്ക്കലിനെ തിരഞ്ഞെടുത്തു.

വൈസ് ചെയർ പേഴ്സൺ ആയി ജൂബി വള്ളിക്കളം , സെക്രട്ടറി ആയി ഷൈനി അബൂബക്കർ,  ട്രഷറർ ആയി ജാസ്മിൻ പരോൾ എന്നിവരെയും  തിരഞ്ഞെടുത്തു. നാഷണൽ കമ്മറ്റിയിൽ നിന്നുമുള്ള കോർഡിനേറ്റർ  ചുമതലയും  ജാസ്മിൻ പരോൾ വഹിക്കുന്നതായിരിക്കും.
 
ഫോമയുടെ 2016 -2018 കാലയളവിലെ അഡ്‌മിനിസ്ട്രേറ്റിവ് വൈസ്പ്രസിഡന്റ് പദവിയിലിരിക്കെ, തിളക്കമാർന്ന ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ലാലി കളപ്പുരക്കൽ നേതൃത്വം നൽകി.  ലാലി സ്ഥാപിച്ച 'ഹെല്പ്പിംഗ് ഹാൻഡ്സ് ഓഫ് കേരള” എന്ന  ചാരിറ്റി പദ്ധതിയുടെ  കാരുണ്യ പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ  ഇരുകൈയും നീട്ടി ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു.

 2018 -ൽ  റോഷി അഗസ്റ്റിൻ MLA യുടെ നേതൃത്വത്തിൽ  ഇടുക്കി ജില്ലയിലെ പ്രളയക്കെടുതി  അനുഭവിക്കുന്ന  ഇരുപതിൽപരം  കുടുംബങ്ങൾക്ക് നൽകിയ   സാമ്പത്തിക സഹായം വളരെയേയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടുക്കിയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇത്തരം സഹായ സഹകരണങ്ങൾ ചെയ്യുവാൻ  സാധിച്ചത് ലാലിയുടെ  ചാരിറ്റി പ്രവര്ത്തനങ്ങള്ക്ക് ലഭിച്ച മികച്ച അംഗീകാരമായിരുന്നു.

ഫോമയുടെ ആരംഭം മുതൽ  തുടർച്ചയായി മൂന്ന് തവണ ഫോമയുടെ വിമൻസ് റെപ്രസെന്റേറ്റിവായി  മികച്ച  പ്രവർത്തനം കാഴ്ചവയ്ക്കുവാൻ  ലാലി കളപ്പുരയ്ക്കലിന്  സാധിച്ചു. ന്യൂ യോർക്കിലെ കലാ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ കാൽ നൂറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്നു.  ഏതു ദൗത്യവും ഉത്തരവാദിത്തോടുകൂടി ഏറ്റെടുത്തു  വിജയിപ്പിച്ച ചരിത്രം മാത്രമുള്ള  ലാലി കളപ്പുരയ്ക്കലിനെ വിമൻസ്ചെ ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമായ തീരുമാനമാണെന്നും,  ഈ പദവിയിലും പ്രവർത്തന മികവിന്റെ   മിന്നും തിളക്കം കാഴ്ചവയ്ക്കുവാൻ ലാലി കളപ്പുരയ്ക്കലിനും സഹപ്രവർത്തകർക്കും  കഴിയട്ടെയെന്നും   ഫോമാ  പ്രസിഡന്റ് അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍,  വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു 

'ഫോമാ വിമൻസ്  ഫോറത്തിന്റെ അടുത്ത രണ്ടു വർഷ കാലയളവിലേക്കുള്ള പ്രവർത്തനങ്ങൾക്കായി ചെയർപേഴ്സൺ സ്ഥാനത്തേക്ക്  തന്നെ തിരഞ്ഞെടുത്തതിൽ ഫോമാ ഭരണ സമതിയിയോടും മൊത്തം അംഗങ്ങളോടും ലാലി   നന്ദി പറഞ്ഞു.  വിമൻസ്  ഫോറത്തിൽ  തന്നോടൊപ്പം തിരഞ്ഞെടുക്കപ്പെട്ടവരോടൊപ്പം ഒറ്റക്കെട്ടായി  മലയാളി വനിതകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പരമാവധി പരിശ്രമിക്കും. ഫോമയുടെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടി എക്കാലവും താൻ നിലകൊള്ളുമെന്നും   ലാലി കളപ്പുരയ്ക്കൽ പ്രസ്ഥാവിച്ചു.
ലാലി കളപ്പുരക്കൽ ഫോമാ വനിതാ ഫോറം  ചെയർപേഴ്സൺ
Join WhatsApp News
Palakkaran 2020-12-07 01:37:03
അങ്ങിനെ ഓരോരുത്തർക്കും ഓരോ സ്ഥാനങ്ങളിനി കിട്ടിക്കൊണ്ടിരിക്കും. പത്രത്തിൽ പടം വരുത്താമല്ലോ. അല്ലാതെ അമേരിക്കൻ മലയാളിയെ നന്നാക്കാനല്ലല്ലോ.
true man 2020-12-07 12:28:58
Swaha team
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക