Image

ജെയിംസ്‌ ചെറിയാന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2011
ജെയിംസ്‌ ചെറിയാന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഫിലാഡല്‍ഫിയയില്‍
അപ്പര്‍ഡാബി: അപ്പര്‍ഡാബി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന രണ്ടാമത്‌ ജെയിംസ്‌ ചെറിയാന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ 2011 ഓഗസ്റ്റ്‌ 20,21 തീയതികളില്‍ നെയിലോര്‍സ്‌ റണ്‍ പാര്‍ക്കില്‍ വെച്ച്‌ (Neylors Runpark) രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 7 മണി വരെ നടത്തുന്നതാണ്‌.

കഴിഞ്ഞവര്‍ഷത്തെപ്പോലെ നല്ല തയാറെടുപ്പുകളോടെ അപ്പര്‍ഡാബി യു.ഡി സ്‌ട്രൈക്കേഴ്‌സ്‌ ഉള്‍പ്പടെയുള്ള എട്ട്‌ ടീമുകള്‍ ഈവര്‍ഷത്തെ ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കുമെന്ന്‌ പ്രസിഡന്റ്‌ റെജി ഏബ്രഹാമും മറ്റ്‌ ഭാരവാഹികളും അറിയിച്ചു.

അപ്പര്‍ഡാര്‍ബിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വോളിബോള്‍ പ്രേമികളേയും ടൂര്‍ണമെന്റിലേക്ക്‌ ഭാരവാഹികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: റെജി ഏബ്രഹാം (പ്രസിഡന്റ്‌) 610 772 7051, രാജേഷ്‌ നായര്‍ (ടീം മാനേജര്‍) 610 299 2176, ദിലീപ്‌ നായര്‍ (ട്രഷറര്‍) 484 784 8433, ദിലീപ്‌ ജോര്‍ജ്‌ (കോര്‍ഡിനേറ്റര്‍) 484 431 6454.
ജെയിംസ്‌ ചെറിയാന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക