Image

ഒഐസിസി സൗദി ലീഡര്‍ അനുസ്മരണം സംഘടിപ്പിച്ചു

Published on 29 December, 2020
ഒഐസിസി സൗദി ലീഡര്‍ അനുസ്മരണം സംഘടിപ്പിച്ചു


റിയാദ്: കേരള ചരിത്രത്തിലെ ഭീഷ്മാചാര്യന്‍ കോണ്‍ഗ്രസ് നേതാവും കേരള വികസന വിപ്ലവത്തിന് തുടക്കം കുറിച്ച ഭരണാധികാരിയുമായ കെ.കരുണാകരന്റെ പത്താമത് ചരമ വാര്‍ഷികം സൗദി അറേബ്യയിലെ എല്ലാ പ്രവശ്യയിലുമുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സൂം വെബിനാറിലൂടെ ആചരിച്ചു. തിരുവനന്തപുരം ജില്ലാ ഡിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ആര്‍.എസ്. അബിന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതാണ് പാര്‍ട്ടിയും മുന്നണിയും എന്നുള്ള മിഥ്യാ ബോധം ആദ്യം തന്നെ ഉപേക്ഷിക്കണമെന്നും ഒന്നില്‍ തോറ്റാല്‍ ഒമ്പതില്‍ ജയിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും എന്നാല്‍ കരുണാകരന്‍ എന്ന ലീഡര്‍ ഇന്ന് നമുക്കില്ലന്നും അദ്ദേഹത്തിന്റെ കളരിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാക്കന്മാര്‍ നമുക്കുണ്ടന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടക്കേവിളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സൂം വെബിനാറില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത് ആമുഖ പ്രഭാഷണം നടത്തി. മലയാളത്തിന്റെ എക്കാലത്തേയും കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് അനുശോചനം അര്‍പ്പിച്ചുകൊണ്ടായിരുന്നു യോഗം ആരംഭിച്ചത്.

അഡ്വ. ജയരാജ് കൊയിലാണ്ടി, ഫൈസല്‍ ഷരീഫ്, കുഞ്ഞു മുഹമ്മദ് കൊടശ്ശേരി, നസറുദ്ദീന്‍ റാവുത്തര്‍, മാള മൊഹിയുദ്ദീന്‍,സിദ്ദീഖ് കല്ലൂപറമ്പന്‍, പി.എം.ഫസില്‍, കുഞ്ഞുമോന്‍ കൃഷ്ണപുരം, ജോണ്‍സണ്‍ മാര്‍ക്കോസ്,ഷാനവാസ് എസ്.പി,നിഷാദ് ആലം കോട്,റഷീദ് വാലത്ത്, ജെ.സി. മേനോന്‍,മുഹമ്മദാലി പാഴൂര്‍,സുഗതന്‍ നൂറനാട്,സുരേഷ് ശങ്കര്‍,സജീര്‍ പൂന്തുറ,ഷാജി മഠത്തില്‍,സുരേഷ് ബാബു ഈരിക്കല്‍, രമേഷ് പാലക്കാട്, നൗഷാദ് ആലുവ, നാസര്‍ ലൈസ്, നസീര്‍ ആലുവ, റഷീദ് വാലേത്ത്,വിന്‍സന്റ് ജോര്‍ജ്, രാജന്‍ കാരിച്ചാല്‍, റിജോ എറണാകുളം,സക്കീര്‍ പത്തറ, സലാഹുദ്ദീന്‍ മരുതിക്കുന്ന്, റഫീഖ് പട്ടാമ്പി, നാസര്‍ മണ്ണാര്‍ക്കാട്,മുജീബ് റഹ് മാന്‍ തബൂക്ക് ,ഡൊമിനിക് സേവിയോ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഷാജി സോണ സ്വാഗതവും,സത്താര്‍ കായംകുളം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക