സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയെ തിരഞ്ഞെടുത്തു.
പശ്ചിമബംഗാള്‍ ധനമന്ത്രിയായിരുന്ന അസിം ദാസ് ഗുപ്തയ്ക്ക് പകരമായാണ് പുതിയ ചെയര്‍മാനെ കണ്ടെത്തിയത്.
ഉന്നതാധികാര സമിതി ചെയര്മാന് സ്ഥാനത്തേക്ക് ബംഗാള്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ അമിത് മിത്രയ്ക്ക് സാധ്യത കല്പ്പിച്ചിരുന്നു. കേരളത്തിന്റെ ധനമന്ത്രി കെ.എം. മാണിയുടെ പേരും നേരത്തെ പരിഗണനാ പട്ടികയിലുണ്ടായിരുന്നു.