Image

കൊറോണത്തുള്ളൽ (മോൻസി കൊടുമൺ)

Published on 03 January, 2021
കൊറോണത്തുള്ളൽ (മോൻസി കൊടുമൺ)
കാണാൻസുന്ദരിചീനക്കാരി
കൊറോണയെന്നൊരുവ്യാധി പടർത്തി.
ലോകം മുഴുവൻഭീതിയിലാഴ്ത്തി
ലോക്ഡൗൺ മൂലംബന്ധിതരാക്കി.
പലതുംനടന്നേലോക്ഡൗൺമറവിൽ
പറയാനിത്തിരിനാണംവരുന്നേ!
കള്ളുംപെണ്ണുംഇല്ലേൽപിന്നെ
കട്ടപ്പുകയാചിലരുടെകാര്യം
കനകം മൂലംകാമിനി മൂലം
കലഹംപലവിധമുലകിൽസത്യം.
സോളാറെന്നൊരുതിരക്കഥവന്നു
കസേരപലതുംമാറ്റി മറിച്ചേ!
മന്ത്രി മറിഞ്ഞു തന്ത്രിമറിഞ്ഞു
മാനക്കേടുകൾമാനത്തോളം
നാണോം മാനോംപോയങ്കിലെന്താ
നാണക്കേടതുപണമതുതീർക്കും
കൂടത്തായിലെമറ്റൊരുഭീകരി
കൂട്ടക്കൊലകൾചെയ്തു രസിച്ചു.
സ്വാർണക്കടത്തുംകള്ളക്കടത്തും
സ്വപ്നം കണ്ടതുസത്യം തന്നെ
നാരികളിങ്ങനെതുടർ കഥചെയ്താൽ
നാടും വീടുംനരകംനൂനം.
പ്രളയക്കെടുതികൾമൂന്നു കഴിഞ്ഞു
പ്രിയമുള്ളോരുംപ്രാണൻവെടിഞ്ഞു.
കൊറോണയെന്നൊരുവ്യാധിപടർത്തി
കലിയുഗമതിനുടെവരവറിയിച്ചു.
ആറടി ദൂരംമാറി നടന്നാൽ
ആറടിമണ്ണിൽവീഴില്ലുടനെ
ഉമ്മ കൊടുത്തുമടുത്തവരെല്ലാം
ഉള്ളിലിരുപ്പായ്കഷ്ടം തന്നെ
ആൾ ദൈവങ്ങൾഓടിയൊളിച്ചു
അവരുടെമുഖമോതുണിയാൽമറച്ചു.
ഉമ്മകൾ കൊണ്ട്നേടിയൊരമ്മ
ഉള്ളിലിരുന്നു ഭയന്നുവിറച്ചു.
പ്രാർത്ഥനമൂലംരോഗം മാറ്റിയ
പാതിരിമാരേംകാൺമാനില്ല
അനാചാരങ്ങൾപലതും മാറ്റി
അതിനവർ അവസരവാദം മുഴക്കി
പ്രവാസിമക്കൾ നമ്മുടെമക്കൾ
പ്രാണൻ കളഞ്ഞവർനാടിനുവേണ്ടി
പലദിക്കിൽപോയ് പണമുണ്ടാക്കിയ
പ്രവാസി മക്കളെതഴയരുതാരും.
വെടിയുകനാമിനിജാതി മതങ്ങൾ
വിജയംവരിക്കുംനൂനം തന്നെ
ഒറ്റക്കെട്ടായ്മുന്നേറുകനാം
ഒറ്റപ്പെടുത്തുക മഹാമാരിയെ
Join WhatsApp News
രാജു തോമസ് 2021-01-03 14:37:51
കലക്കി, ശരിക്കും! പക്ഷേ, പദസംഘടങ്ങളുടിടയ്ക്കുവേണ്ട '6 അടി അകലം' പാലിച്ചില്ല--[കവനം] കവച്ചതിലെ ഭാവനാവേശത്തിലായിരിക്കാം!
രാജു തോമസ് 2021-01-03 16:41:42
Sorry. Type ചെയ്തപ്പോൾ തെറ്റിപ്പോയി --'പദസംഘാദങ്ങളുടെ' എന്നതിനാണു ശ്രമിച്ചത്.
മോൻസികൊടുമൺ 2021-01-03 17:06:13
പത്തുമിനിട്ടുകൊണ്ട്എഴുതിയകവിതയാണ് പദങ്ങളും അകലവുംനോക്കിയില്ല. രാജു സാർപറഞ്ഞതിൽകാര്യമുണ്ട്. അംഗീകരിക്കുന്നു. വായനക്കാർക്ക് ഒരുതമാശ വേണംഅത്രയേ ചിന്തിച്ചുള്ളു. ഒരു തമാശക്കു വേണ്ടിഎഴുതിയന്നേയുള്ളു. തെറ്റുകൾ ധാരാളമുണ്ട്. അഭിപ്രായംഅനുകൂലംമാത്രംമതിയാകില്ല.പ്രതികൂലവുംവേണം. എങ്കിലേ ഒരു ത്രില്ല് വരികയുള്ളു. നന്ദി. രാജു സർ
RAJU THOMAS 2021-01-03 17:56:41
Never mind what I wrote. You know, I respect you, I love you, and I appreciate your zeal for poetry. I hope you got my pun on the phrase 'keep the distance' as well as on that 'pun'.
Peter Basil 2021-01-04 14:06:30
Great Ottam Thullal Poem, Moncy!! 👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക