Image

കടൽ ചിന്തകൾ (ബിന്ദു ടിജി )

Published on 06 January, 2021
കടൽ ചിന്തകൾ  (ബിന്ദു ടിജി )
1. കടലെന്നെ കൈവിട്ടു
എന്നോർത്തു
വിതുമ്പി   തേങ്ങുമ്പോൾ
ഒരു സ്വപ്നത്തിര വന്നെന്റെ
കാൽ തൊട്ടു നനച്ചോടുന്നു .

2. നിന്റെ ശബ്‌ദം
ശംഖിൽ ഒളിപ്പിച്ചു
സൗന്ദര്യം മുത്തിൽ
പ്രണയവും വിരഹവും
തീരത്തിന്

3.  നിത്യം പുറം കടലി ലേക്കൊരു  പോക്കാണ്
വലിയ മൽസ്യത്തെ തേടി
ഉള്ളിലൊരു  സമുദ്രം തന്നെ
വലയിൽ പിടയുന്നതറിയാതെ .

4. നീയൊരു മൺ തരിയായെന്നെ
ഞെരുക്കുന്നു
മുത്തായ്‌ മാറുമെന്ന് ധ്യാനിച്ച്
ഞാൻ പുകയുന്നു .

5.  കടലിനു മീതെ നിന്റെ
പാദസ്പർശം കാത്ത് കാത്ത് ... ഞാൻ

6. കടൽ കണ്ട് മോഹിച്ചുള്ള
എത്രയെത്ര എടുത്തു ചാട്ടങ്ങൾ
അപ്പോഴൊക്കെ ഭാഗ്യത്തിര തോളിലേറ്റി
കരയിലേക്ക് ഒരൊറ്റയേറ് ...
അല്ലായിരുന്നെങ്കിൽ !!!

6. കുന്നുണ്ട് ...സമതലമുണ്ട് ...താഴ്‌വാരമുണ്ട് ...
ആഴക്കടലും ... സംശയിക്കേണ്ട അവളാണത്

7. സിംഹ സ്വപ്നങ്ങളിൽ കൂറ്റൻ തിമിംഗല വുമായി
ഒരു കിഴവൻ ഇവിടെ വിശ്രമിക്കുന്നു
Join WhatsApp News
Sudhir Panikkaveetil 2021-01-07 03:43:23
കവിത വായിച്ചുകഴിയുമ്പോൾ നമ്മൾ റുമിയെ (സാക്ഷാൽ മൗലാനാ ജലാവുദിൻ മൊഹമ്മദ്) ഓർക്കുന്നു. അദ്ദേഹം പറഞ്ഞു നിങ്ങൾ കടലിലെ ഒരു തുള്ളിയല്ല മറിച്ച് മുഴുവൻ കടൽ അടങ്ങുന്ന ഒരു തുള്ളിയാണെന്നു. അതുകൊണ്ടല്ലേ എടുത്ത് ചാടിയിട്ടും തിരക ൾ കരക്കടുപ്പിച്ചത്. മനസ്സിന്റെ ആരോഹാവരോഹണ ചിന്തകൾ ഒരു തോ ണിയായി ഉലയുമ്പോൾ സുപ്രതീക്ഷകൾ പുലരിയായി പിറക്കുന്നു. ഹെമിങ്‌വേയുടെ വയസ്സനും കടലും എന്ന നോവലിലെ സാന്റിയാഗോ ബാലനായിരുന്നപ്പോൾ ആഫ്രിക്കയിലെ തീരങ്ങൾ സ്വപനം കണ്ട് അവിടത്തെ സിംഹങ്ങളെയും സ്വപനം കണ്ട് കവയിത്രി കാത്തിരിക്കയാണ്. പഴയ ക്‌ളാസ്സിക് കവിതകളും കഥകളും എഴുത്തുകാർ വിഷയമാക്കാറുണ്ട് അവരുടെ രചനകളിൽ. പുതുവര്ഷാരംഭത്തിൽ സുപ്രതീക്ഷകളോടെ എല്ലാവര്ക്കും കാത്തിരിക്കാമെന്ന സന്ദേശം കവയിത്രി നൽകുന്നു എന്നനുമാനിക്കാം.
Bindu Tiji 2021-01-09 04:09:31
Thank you Sir for reading
RAJU THOMAS 2021-01-09 21:56:16
ഭംഗിയായി, എന്നു പറയാൻ തോന്നുന്നില്ല. അല്പംകൂടി ശ്രമിക്കണമായിരുന്നില്ലേ! I am sorry... this otherwise beautiful string of poetical gems chanced to remind my old-fashioned critical mind of what Eliot said: "Genius is 1% genius and 99% perspiration." I am trying hard to read the whole as a single piece. എന്നൊക്കെ പറയാമെങ്കിലും, ഇവിടെ എന്താ ഒരു സരസ്വതീവിളയാട്ടം! എങ്കിൽത്തന്നെ, ഈ poetical installment ഒരു ഹൈക്കൂ ശൃംഖലയായില്ലെങ്കിലും, വൃത്തമില്ലെന്നറിഞ്ഞിട്ടും, വീണ്ടുംവീണ്ടും വായിച്ചിട്ടും താളം കിട്ടാഞ്ഞതിനാലും, മറ്റു ചില ലാവണ്യകാരണങ്ങളാലും ഈ ഉദ്യമത്തെ വിലയിരുത്താൻ ഞാൻ ആളല്ല, എന്നാണ് മറ്റൊരു കവിത ഇവിടെ Emalayali-യിൽ കേൾക്കാനാവു മെന്നാണ് ഞാൻ ചിന്തിക്കുന്നത്. സത്യം പറയട്ടെ, വരികൾ തിരിച്ച വിധവും ചില സന്ധിദോഷങ്ങളുമാണ് എന്നെ ചൊടിപ്പിച്ചത്.
RAJU THOMAS 2021-01-09 22:21:42
I am sorry. Please read T.S. Eliot's quote as: "Genius is 1% INSPIRATION and 99% perspiration." I may add that, though no reference is given for the central motif, the allusion is universally recognizable--also that to build up on it like this might as soon be imputed to poetical vanity.
Sudhir Panikkaveetil 2021-01-09 23:00:24
I have read somewhere the author of the adage is Thomas Edison???
RAJU THOMAS 2021-01-10 00:13:18
ശ്രീ സുധീർ, you are right. I humbly thank you for correcting me, Oh! to think that I quoted that sentence a zillion times, attributing it to our Eliot! Why did I say OUR Eliot? Why not? പക്ഷേ, തെറ്റു മനസ്സിലായത് ഇപ്പോൾമാത്രമാണ്, ഈ 72-ആം വയസ്സിൽ! ഹാവൂ, ജ്ഞാനസമ്പദാന വ്യത്യാസങ്ങൾ നോക്കുക! I am sorry. I have a Masters in English L:iterature, but I was taught by our so-called GREAT professors so I had to work hard to grow out of even some of all that Indian/Keralite in our English. So, dear master Sudheer, you win again--but I never competed against you, because I knew that you knew better than I!
വിദ്യാധരൻ 2021-01-10 01:52:36
കടലും തിരയും ഒന്നെന്നു ചിന്തിച്ച് കരയിൽ ഞാൻ നിൽക്കുന്ന നേരം, കടൽകാറ്റ് കയ്യ്നിറയെ ജലവുമായി വന്നെൻറെ ഉടലാകെ തൂവി കടന്നങ്ങു പോയി. അമാവാസി നാളിലെ ചന്ദ്രപ്രഭയേറ്റു കടൽ കമിതാവിനെപ്പോലിളകുന്ന നേരം, അതുകണ്ടു രസംപൂണ്ടു നിലക്കൊന്നോരോർത്തോ, അരുതരുതാരുമാ കടലിന്റെ തീരത്ത് ഒളികണ്ണിട്ട് നോക്കി നില്ക്കരുത്. -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക