മാസ്റ്ററിന് പിന്നാലെ മമ്മൂട്ടിയുടെ 'വണ്‍'

കൊച്ചി: കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായതോടെ അണിയറയില്‍ റിലീസിനായി കാത്തു നില്‍ക്കുന്നത് ഒരുപിടി സൂപ്പര്‍ താര ചിത്രങ്ങള്‍. തിയേറ്ററുകള്‍ തുറന്നാല്‍ ആദ്യമെത്തുന്നത് തമിഴ് സിനിമയാണ്.
സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന തമിഴ് പടം 'മാസ്റ്ററാ'കും ആദ്യം റിലീസ് ചെയ്യുക. പിന്നാലെ മമ്മൂട്ടിയുടെ 'വണ്‍' അടക്കമുള്ള സിനിമകളും എത്തും.

മമ്മൂട്ടി നായകനായി എത്തുന്ന 'വണ്‍' സിനിമ ഫെബ്രുവരിയിലാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. മഹാമാരിക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്ബോള്‍ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള സിനിമയെന്ന സവിശേഷതയും വണ്ണിനുണ്ട്. ജയസൂര്യ നായകനായി എത്തുന്ന 'വെള്ളം' എന്ന സിനിമയും ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
മോഹന്‍ലാല്‍ നായകനായി എത്തുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് സിനിമയും റിലീസ് കാത്തിരിക്കുന്നുണ്ട്. മാര്‍ച്ചിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഈദിന് റിലീസ് ചെയ്യാനായി നിവിന്‍ പോളി നായകനായ 'തുറമുഖ'വും ഫഹദ് നായകനായി എത്തുന്ന 'മാലിക്കും' അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കേരളത്തിലെ 350 തിയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസിനൊരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍
Facebook Comments